നോർക്ക റൂട്ട്സ് പ്രവാസി നിയമസഹായ പദ്ധതി: മലേഷ്യ, ബഹ്റൈനിൽ ലീഗൽ കൺസൾട്ടന്റുമാരെ തേടുന്നു

Anjana

Norka Roots legal consultants

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യയിലെ ക്വലാലംപൂരിലും ബഹ്‌റൈനിലെ മനാമയിലുമാണ് നിലവില്‍ ഒഴിവുകള്‍ ഉള്ളത്. അഭിഭാഷകരായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. താല്‍പര്യമുള്ളവർ www.norkaroots.org വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് 2024 ഒക്ടോബര്‍ 25 ന് മുമ്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് അയയ്ക്കേണ്ടതാണ്.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലം നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളിൻ മേൽ നിയമോപദേശം നൽകുക, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) അല്ലെങ്കിൽ +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. ഈ പദ്ധതി വഴി അതത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം പ്രവാസി കേരളീയർക്ക് ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Story Highlights: Norka Roots invites legal consultants for expatriate legal aid program in Malaysia and Bahrain

Leave a Comment