നോർക്ക-റൂട്ട്സ് സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി

നിവ ലേഖകൻ

NORKA-Roots Scholarship

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്കേണ്ട അവസാന തീയ്യതി 2024 ഡിസംബര് 15 വരെ നീട്ടിയിരിക്കുകയാണ്. നേരത്തേ നവംബര് 30 വരെയായിരുന്നു അവസാന തീയതി. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന് പ്രവാസികളുടേയും മക്കള്ക്കാണ് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാന് കഴിയുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാം വര്ഷ വിദ്യാർത്ഥികൾക്കാണ് സ്കോളര്ഷിപ്പിന് അര്ഹത. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം അപേക്ഷകർ. റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാന് കഴിയും.

www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓണ്ലൈനായി മാത്രമേ അപേക്ഷ നല്കാനാകൂ. കൂടുതൽ വിവരങ്ങൾക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലും നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

  ജെഎൻയുവിന് പിന്നാലെ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ

Story Highlights: NORKA-Roots extends scholarship application deadline for NRI and returned NRI children to December 15, 2024

Related Posts
ജെഎൻയുവിന് പിന്നാലെ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ
Turkey India relations

ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്താന് പിന്തുണ നൽകിയതിനെ തുടർന്ന് ജാമിയ മിലിയ ഇസ്ലാമിയ Read more

കൊട്ടാരക്കരയിൽ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് നാളെ
educational conclave

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് മെയ് 10ന് ആരംഭിക്കും. കൊട്ടാരക്കര ഗവ. Read more

  കൊട്ടാരക്കരയിൽ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് നാളെ
അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം; ‘ജ്യോതി’ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ
Kerala migrant education project

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ "ജ്യോതി" പദ്ധതിക്ക് Read more

എൻസിഇആർടി യോഗത്തിൽ ചരിത്ര നിഷേധത്തിനെതിരെ കേരളം ശബ്ദമുയർത്തും
NCERT meeting

ദില്ലിയിൽ ഇന്ന് നടക്കുന്ന എൻസിഇആർടി കൗൺസിൽ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി Read more

ഫൈൻ ആർട്സ് കോളേജുകളിൽ പാഠ്യപദ്ധതി പരിഷ്കരണം
Fine Arts Curriculum

സംസ്ഥാനത്തെ ഫൈൻ ആർട്സ് കോളേജുകളുടെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും പരിഷ്കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ Read more

എസ്എസ്എൽസി ഫലം മെയ് 9 ന്
SSLC results

മെയ് 9 ന് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കും. 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലാണ് Read more

ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ ഒഴിവാക്കി NCERT
NCERT textbook revision

ഏഴാം ക്ലാസ്സിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെക്കുറിച്ചുള്ള അധ്യായം NCERT Read more

  ജെഎൻയുവിന് പിന്നാലെ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ
ത്രിഭാഷാ നയത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ; സ്കൂളുകളിൽ ഹിന്ദി നിർബന്ധമില്ല
Hindi language policy

മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധ ഭാഷയാക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ത്രിഭാഷാ നയത്തിൽ Read more

പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെ പേരുകൾ: എൻസിഇആർടിയുടെ വിശദീകരണം
textbook titles

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും രാഗങ്ങളുടെയും പേരുകൾ നൽകിയിരിക്കുന്നത് കുട്ടികളെ ഇന്ത്യൻ പൈതൃകവുമായി Read more

ഉത്തരാഖണ്ഡിൽ 170 അനധികൃത മദ്രസകൾ അടച്ചുപൂട്ടി
Madrasa Closure Uttarakhand

ഉത്തരാഖണ്ഡിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന 170 മദ്രസകൾ സർക്കാർ അടച്ചുപൂട്ടി. മുഖ്യമന്ത്രി പുഷ്കർ സിങ് Read more

Leave a Comment