നോർക്ക റൂട്ട്സിന്റെ നെയിം പദ്ധതി: തിരിച്ചെത്തിയ പ്രവാസികൾക്ക് തൊഴിലവസരം

നിവ ലേഖകൻ

Norka Roots NAME Scheme

സംസ്ഥാന സര്ക്കാരിന്റെ സ്ഥാപനമായ നോര്ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യാൻ സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസി കേരളീയര്ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നോര്ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്ത്ഥികളില് നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് പ്രതിവര്ഷം പരമാവധി 100 തൊഴില്ദിനങ്ങളിലെ ശമ്പളവിഹിതം പദ്ധതിവഴി ലഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സഹകരണ സ്ഥാപനങ്ങള്, ഇഎസ്ഐ, ഇപിഎഫ്, ഉദ്യം രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്.എല്.പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകള് എന്നിവയ്ക്ക് രജിസ്റ്റര് ചെയ്യാം. ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭംങ്ങള്ക്കാണ് ഇപ്പോള് രജിസ്റ്റര് ചെയ്യാന് അവസരം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www.norkaroots.org വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കില് പരമാവധി 400 രൂപ, ഇതിൽ ഏതാണോ കുറവ് അതാണ് ശമ്പളവിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ഈ പദ്ധതിപ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴില് നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാക്കുന്നതിനൊപ്പം തിരികെ എത്തിയവർക്ക് കൂടുതൽ തൊഴിലവസരങ്ങള് ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടുതല് വിവരങ്ങള്ക്ക് നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +91-8802 012 345 (വിദേശത്തുനിന്നും) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

  ഭൂട്ടാൻ വാഹന കേസിൽ ഭയമില്ലെന്ന് അമിത് ചക്കാലക്കൽ; കസ്റ്റംസുമായി സഹകരിക്കുന്നു

Story Highlights: Norka Roots launches NAME scheme for employing returned expatriates in Kerala businesses

Related Posts
മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
phone argument stabbing

ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിൽ 17 വയസ്സുകാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. Read more

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 87,000 രൂപ
gold price Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ Read more

സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ; 2,5000 കോടിയുടെ നിക്ഷേപം
AI Township Kochi

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് Read more

  മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലെ നിക്ഷേപം: കണക്കെടുത്ത് സർക്കാർ
കേരളത്തിൽ മത്തിയുടെ ലഭ്യത കുറയാൻ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
sardine availability

കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ പെരുകാൻ ഇടയായ കാരണം മൺസൂൺ Read more

സ്വർണവില കുതിക്കുന്നു: കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 86,000 രൂപ കടന്നു
Kerala gold price

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1040 രൂപ Read more

കണ്ണനല്ലൂർ കാഷ്യൂ ഫാക്ടറി കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്
Kannannallur murder case

കണ്ണനല്ലൂർ എസ് എ കാഷ്യൂ ഫാക്ടറിയിൽ ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ Read more

ജീവനക്കാർക്ക് ഒരു ലക്ഷം കോടി കുടിശ്ശിക; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ജീവനക്കാർക്കും Read more

Leave a Comment