
സംസ്ഥാനത്ത് ഓണം പ്രമാണിച്ച് നല്കിയിരുന്ന വാരാന്ത്യ ലോക്ഡൗൺ ഇളവുകൾ ഇന്നുകൂടി തുടരും. കർശന നിയന്ത്രണങ്ങൾ പാലിച്ചു കടകൾക്ക് ഇന്നും തുറന്നു പ്രവർത്തിക്കാവുന്നതാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നാളെ ചേരുന്ന അവലോകനയോഗത്തിൽ ആയിരിക്കും കൂടുതൽ നിയന്ത്രണങ്ങൾ സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. അതേസമയം അടുത്ത ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡോൺ ഉണ്ടായിരിക്കുന്നതാണ്.
സ്വാതന്ത്ര്യ ദിനമായതിനാൽ കഴിഞ്ഞ ഞായറാഴ്ചയും ലോക്ഡൗൺ ഇല്ലായിരുന്നു. ഓണം പ്രമാണിച്ചാണ് സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയിരുന്നത്.
രാവിലെ 7 മുതൽ രാത്രി 9 വരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കടകളും ഷോപ്പിംഗ് മാളുകളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.
Story Highlights: No Lockdown in Kerala today due to Onam