കഴിഞ്ഞവർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനമെടുക്കുകയും ഇതിനെതിരെ വിദ്യാർഥികളും
കെഎസ്യുവും ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു.
വിഷയത്തിൽ സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. കൂടാതെ ഗ്രേസ്മാർക്ക് സംവിധാനത്തിന് പകരം അർഹരായവർക്ക് പ്ലസ് വൺ പ്രവേശനത്തിനായി 2 ബോണസ് പോയിന്റ് നൽകാമെന്ന സർക്കാർ നിർദേശവും അംഗീകരിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തുടർന്ന് വിദ്യാർഥികളും കെഎസ്യുവും സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളുകയായിരുന്നു. കോവിഡ് സാഹചര്യം മൂലം പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ മാർക്ക് നൽകേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചത്.
Story Highlights: No grace marks for 10th class students