തിരുവനന്തപുരം: ആയിരത്തിലധികം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും സംസ്ഥാനം പ്രളയ സെസ് പിൻവലിച്ചതോടെ ഇന്നു മുതൽ വില കുറയും. ഗൃഹോപകരണങ്ങൾക്കും ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കും വില കുറയുകയാണ്.നാലായിരം രൂപ മുതൽ കാറുകൾക്ക് വില കുറവുണ്ടാവും.പുതിയ വാഹനങ്ങളുടെ വാഹനനികുതിയെയും സെസ് ഒഴിവായത് സ്വാധീനിക്കും.
ഉപഭോക്താക്കളെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് വർഷമായി ടിവി ഫ്രിഡ്ജ്, എസി തുടങ്ങീ വലുതും ചെറുതുമായ വീട്ടുപകരണങ്ങൾ വാങ്ങുമ്പോൾ ഒരു ശതമാനം ഉണ്ടായിരുന്ന സെസ് സാമ്പത്തിക ഭാരമായിരുന്നു.20,000 രൂപയുടെ ടിവിക്ക് സെസ് ഒഴിവായതോടെ 200 രൂപ കുറയും.ഉപഭോക്താക്കൾ ലക്ഷങ്ങൾ വിലമതിക്കുന്ന കാറും ബൈക്കും വാങ്ങിക്കുമ്പോൾ വിലയിലെ ഒരു ശതമാനം കുറവ് വലിയ ആശ്വാസമായേക്കും.
ഈ മാസം മുതൽ ഇൻഷുറൻസ്, ടെലിഫോൺ ബിൽ, ബാങ്കിങ് സേവനം, മൊബൈൽ റി ചാർജ്ജ് മുതലായ ചിലവുകളിലും കാര്യമായ കുറവുണ്ടായെക്കും.സ്വർണ്ണം വെള്ളി വിലപിടിപ്പുള്ള കല്ലുകൾ എന്നിവയ്ക്കുണ്ടായിരുന്ന കാൽ ശതമാനം സെസ് ഇല്ലാതാകുന്നതും ഉപഭോക്താക്കൾക്ക് ആശ്വാസമേക്കും.
Story highlight : No flood Cess from today.