ഖത്തറിൽ ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനത്തിനെത്തുന്ന നിവിൻ പോളിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘പ്രേമം’ സിനിമയിലെ ജോർജിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കട്ടതാടിയും പച്ച ഷർട്ടുമായിട്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മിനിമം ഗ്യാരണ്ടി നടൻ എന്ന വിശേഷണത്തിന് അർഹനായിരുന്ന നിവിൻ പോളി മോശം സിനിമകളുടെ തുടർ പരാജയങ്ങൾ കാരണം വിമർശനങ്ങൾ നേരിട്ടിരുന്നു. ശരീരപ്രകൃതത്തിന്റെ പേരിലും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഈ വിമർശനങ്ങൾക്കുള്ള മറുപടിയാണോ പുതിയ ലുക്ക് എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രേമത്തിലെ നിവിന്റെ ചിത്രവും വീഡിയോയ്ക്ക് അടിയിൽ കമന്റായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഫെബ്രുവരി 14 നാണ് ഖത്തറിലെ ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം.
നിവിൻ പോളിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’ ആണ്. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈനിന്റെ ‘ആക്ഷൻ ഹീറോ ബിജു 2’ ആണ് നിവിൻ പോളിയുടെ മറ്റൊരു മലയാള ചിത്രം.
" എൻ്റെ പോനോ ഇത് നമ്മുടെ ജോർജ് അല്ലേ " ❣️\U0001f979🤌 #Nivinpaulypic.twitter.com/je5E3YLkQX
— AKP (@akpakpakp385) February 13, 2025
Story Highlights: Nivin Pauly’s new look, reminiscent of his character George from the film “Premam,” has gone viral on social media.