ലൈംഗീക ആരോപണത്തിൽ നടൻ നിവിൻ പോളി തന്റെ പാസ്പോർട്ടിന്റെ കോപ്പി അന്വേഷണസംഘത്തിനും ഡിജിപിക്കും കൈമാറി. പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ താൻ വിദേശത്ത് അല്ലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും അദ്ദേഹം നൽകി. അതേ ദിവസം നടന്ന സിനിമയുടെ ചിത്രീകരണ വിവരങ്ങളും നിവിൻ കൈമാറിയിട്ടുണ്ട്.
കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ងളിൽ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിയെ സമീപിച്ചിരുന്നു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ, ആരോപണം ഉന്നയിച്ച കഴിഞ്ഞ ഡിസംബറിൽ താൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ പാസ്പോർട്ട് ഹാജരാക്കുമെന്ന് നിവിൻ വ്യക്തമാക്കി.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു നിവിൻ എന്ന് സംവിധായകൻ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിൻ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമാണെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.
Story Highlights: Nivin Pauly submits passport details to DGP in sexual assault case