പാട്ന◾: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇത് പത്താം തവണയാണ് അദ്ദേഹം ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. അതേസമയം, ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ 11.30-ന് പാട്നയിലെ ഗാന്ധി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ നടക്കും. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുക്കും. സ്പീക്കർ സ്ഥാനം ബിജെപിക്ക് നൽകാനാണ് നിലവിലെ ധാരണ. ബിജെപിയിൽ നിന്ന് 10 പേരും ജെഡിയുവിൽ നിന്ന് 9 പേരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
മഹാസഖ്യത്തിന് തിരഞ്ഞെടുപ്പ് പരാജയം വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ഇതിന്റെ ഭാഗമായി ആർജെഡിയിൽ ലാലു കുടുംബത്തിൽ കലഹം ഉടലെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയുമായി രാഹുൽ ഗാന്ധി ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം വിട്ടെന്നും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തേജ് പ്രതാപ് യാദവിന് പിന്നാലെ രോഹിണി ആചാരിയും ലാലു കുടുംബത്തിൽ നിന്ന് അകന്നതോടെ പാർട്ടിയുടെ ആഭ്യന്തര ബലഹീനതകൾ പുറത്തുവരുന്നു. എന്നാൽ പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് രാഹുൽ ഗാന്ധി പ്രതികരിച്ചില്ല.
അതേസമയം, അച്ചടക്ക ലംഘനത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത മുൻ കേന്ദ്രമന്ത്രി ആർ കെ സിംഗ് ബിജെപി അംഗത്വത്തിൽ നിന്ന് രാജിവെച്ചതും ശ്രദ്ധേയമാണ്.
Nitish Kumar to take oath as Bihar Chief Minister today
Story Highlights: Nitish Kumar is set to be sworn in as the Chief Minister of Bihar for the tenth time today, with key NDA figures attending the ceremony.



















