ഇന്ത്യൻ നിരത്തുകളിൽ വലിയ സ്വീകാര്യത നേടിയ നിസാന്റെ മാഗ്നൈറ്റിന് പുതിയ ഫെയ്സ്ലിഫ്റ്റ് മോഡൽ ഒക്ടോബർ നാലിന് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. കോംപാക്ട് എസ്യുവി വിഭാഗത്തിൽ അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ ടീസർ ചിത്രങ്ങൾ നിസാൻ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. നിലവിലുള്ള ഡിസൈൻ നിലനിർത്തുമെങ്കിലും, വമ്പൻ മാറ്റങ്ങൾ ഫെയ്സ്ലിഫ്റ്റിൽ പ്രതീക്ഷിക്കുന്നു.
എക്സ്റ്റീരിയറിൽ ബമ്പറുകൾ, ഹെഡ്ലൈറ്റ്, ടെയിൽ ലാമ്പ് എന്നിവയിൽ മാറ്റങ്ങൾ വരുത്തും. പുതിയ 6-സ്പോക്ക് ഡിസൈനിലുള്ള അലോയ് വീലുകളും ഉണ്ടാകും. ഇന്റീരിയറിൽ വലിയ ഇൻഫോടെയ്ൻമെൻ്റ് സ്ക്രീൻ, നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മെച്ചപ്പെട്ട സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ ഉൾപ്പെടുത്തും. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഉണ്ടാകും.
8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിയർ എസി വെൻ്റുകൾ, ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് എസി യൂണിറ്റ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ സൗകര്യങ്ങൾ നിലനിർത്തും. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനുകൾ തുടരും. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ പോലുള്ള ഹാച്ച്ബാക്കുകളുടെ വിപണി പിടിക്കുകയാണ് മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റിന്റെ ലക്ഷ്യം.
Story Highlights: Nissan Magnite facelift to be launched on October 4 with major updates and new features