ടാറ്റ പഞ്ച്: നാല് വർഷത്തിനുള്ളിൽ ആറ് ലക്ഷം യൂണിറ്റ് വിറ്റ് റെക്കോർഡ് നേട്ടം

Tata Punch sales

ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ പഞ്ച് കോംപാക്ട് എസ്.യു.വികൾ വൻ മുന്നേറ്റം നടത്തുകയാണ്. ഈ നേട്ടം കൈവരിക്കാൻ ടാറ്റ മോട്ടോഴ്സിനെ സഹായിച്ചത്, ആദ്യമായി കാർ വാങ്ങാൻ ഒരുങ്ങുന്നവരുടെ ഇഷ്ട്ട വാഹനമായി മാറിയതുകൊണ്ടാണ് എന്ന് ടാറ്റ മോട്ടോഴ്സ് പറയുന്നു. നാല് വർഷത്തിനുള്ളിൽ ആറ് ലക്ഷം യൂണിറ്റ് വിറ്റഴിച്ചാണ് ടാറ്റ പഞ്ച് ഈ നേട്ടം കൈവരിച്ചത്. 2024-ൽ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കുന്ന വാഹനമെന്ന അംഗീകാരം ടാറ്റ പഞ്ചിനെ തേടിയെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് പഞ്ചിന്റെ റെഗുലർ മോഡലിൽ ഉള്ളത്. ടാറ്റ പഞ്ച് ഇവിയിൽ രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്. 2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് പുറത്തിറക്കിയത്.

വിപണിയിൽ വിറ്റഴിക്കപ്പെട്ട ടാറ്റയുടെ വാഹനങ്ങളിൽ 36 ശതമാനവും പഞ്ചിന്റെ വകഭേദങ്ങളാണ്. 2022 ഓഗസ്റ്റിൽ ടാറ്റ പഞ്ച് ഒരു ലക്ഷം യൂണിറ്റ് ഉൽപ്പാദനം നടത്തി. പഞ്ച് ഇലക്ട്രിക്കലിന്റെ 25 ശതമാനം ഉപയോക്താക്കളും സ്ത്രീകളാണ്.

പെട്രോൾ മോഡലിൽ തുടങ്ങി പൂർണ്ണ-ഇലക്ട്രിക് വേരിയന്റുകൾ വരെ ടാറ്റ പഞ്ചിന് ലഭ്യമാണ്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ഓപ്ഷനുകൾ പെട്രോൾ രൂപത്തിലുണ്ട്. ടാറ്റ പഞ്ചിന്റെ വിപണി വില 6.20 ലക്ഷം രൂപയിൽ തുടങ്ങി 14 ലക്ഷം രൂപ വരെയാണ്.

Story Highlights : Tata Punch Crosses 6 Lakh Sales Milestone In Under 4 Years

ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ പഞ്ച് എസ്.യു.വി നാല് വർഷത്തിനുള്ളിൽ ആറ് ലക്ഷം യൂണിറ്റ് വിറ്റഴിച്ചു. ആദ്യമായി കാർ വാങ്ങുന്നവരുടെ ഇഷ്ട്ട വാഹനമായി മാറിയതാണ് ടാറ്റയുടെ ഈ നേട്ടത്തിന് പിന്നിലെ കാരണം. 2024-ൽ ഏറ്റവും അധികം വിറ്റഴിക്കുന്ന വാഹനമെന്ന അംഗീകാരം ടാറ്റ പഞ്ചിന് ലഭിച്ചു.

Story Highlights: Tata Punch achieves 6 lakh sales milestone in just four years in the Indian market.

Related Posts
മെയ് മാസത്തിൽ മഹീന്ദ്ര സ്കോർപിയോയുടെ തകർപ്പൻ മുന്നേറ്റം
Mahindra Scorpio Sales

മഹീന്ദ്ര സ്കോർപിയോ എൻ, ക്ലാസിക് മോഡലുകൾ മെയ് മാസത്തിൽ ഇന്ത്യൻ എസ്യുവി വിപണിയിൽ Read more

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ വൻ കുതിപ്പ്
Maruti Suzuki Sales

2025 ജനുവരിയിൽ മാരുതി സുസുക്കി 2,12,251 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ചു. കോംപാക്ട് സെഗ്മെന്റിലാണ് Read more

വാഹന വിപണിയിൽ സമ്മിശ്ര പ്രവണതകൾ: 2024-ൽ മൊത്തം വളർച്ചയെങ്കിലും ഡിസംബറിൽ ഇടിവ്
Indian auto sales trends

2024-ൽ ഇന്ത്യയിലെ വാഹന വിൽപ്പന 9% വർധിച്ചെങ്കിലും, ഡിസംബറിൽ 12% ഇടിവുണ്ടായി. ഇരുചക്രവാഹനങ്ങളിൽ Read more

കിയ സോണറ്റ് ഫെയ്സ് ലിഫ്റ്റ് മോഡൽ: 2024-ൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞു
Kia Sonet Facelift Sales

കിയ സോണറ്റിന്റെ ഫെയ്സ് ലിഫ്റ്റ് മോഡൽ 2024-ൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. Read more

നിസാൻ മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റ്: പുതിയ മാറ്റങ്ങളുമായി ഒക്ടോബർ 4-ന് അവതരണം
Nissan Magnite facelift

നിസാൻ മാഗ്നൈറ്റിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡൽ ഒക്ടോബർ 4-ന് അവതരിപ്പിക്കും. എക്സ്റ്റീരിയറിലും ഇന്റീരിയറിലും Read more