നിപ വൈറസ്: കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും, മൊബൈൽ ലാബ് കോഴിക്കോട്ടേക്ക്

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും. ഇവിടെ സ്രവപരിശോധന നടത്താനാകുമെന്നത് പ്രധാന നേട്ടമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മരിച്ച പതിനാലുകാരന്റെ സമ്പർക്ക പട്ടികയിൽ 330 പേരുണ്ട്. ഇതിൽ 101 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കും.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകൾ ശേഖരിക്കും. 14 വയസുകാരനും സുഹൃത്തുക്കളും വീടിന് സമീപത്തെ മരത്തിൽ നിന്ന് അമ്പഴങ്ങ കഴിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. ഇത് നിപയുടെ ഉറവിടമാണോ എന്ന് പരിശോധിച്ചുവരികയാണ്.

നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 68കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ട്രൂനാറ്റ് പരിശോധനയിലാണ് നിപ ബാധയില്ലെന്ന് വ്യക്തമായത്. ഇദ്ദേഹത്തെ നിലവിൽ ട്രാൻസിറ്റ് ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

പൂനെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.

  എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണം; നാല് പേർക്ക് പരിക്ക്
Related Posts
എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എൻഐഎയ്ക്ക് പരാതി
Empuraan film controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ദേശസുരക്ഷയെ ബാധിക്കുമെന്നാരോപിച്ച് എൻഐഎയ്ക്ക് പരാതി. ചിത്രത്തിൽ അന്വേഷണ ഏജൻസികളെ തെറ്റായി Read more

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു
Ganja seizure Malappuram

വെട്ടത്തൂർ ജംഗ്ഷനിലെ പച്ചക്കറി കടയിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവും രണ്ട് Read more

കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
KSRTC driver assault

കോട്ടയ്ക്കലിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് Read more

കോഴിക്കോട് കോർപറേഷനിൽ കുടിവെള്ള വിതരണം മുടങ്ങും
Kozhikode water disruption

ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ Read more

ഏറ്റുമാനൂർ ആത്മഹത്യ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ അമ്മയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച കേസിൽ പ്രതിയായ Read more

എളമരം കരീമിന് അറസ്റ്റ് വാറണ്ട്; ഭൂമി തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാതെ
Elamaram Kareem arrest warrant

മുക്കം ക്രഷർ ആൻഡ് ഗ്രാനൈറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസിൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ചെന്നൈ സ്വദേശിനി അറസ്റ്റിൽ
hybrid cannabis seizure

ആലപ്പുഴയിൽ ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്ന് രണ്ട് കോടി Read more

  കേന്ദ്ര വിഹിതം ലഭിക്കുന്നില്ല; കേരളത്തോട് വിവേചനമെന്ന് ധനമന്ത്രി
ആശാ വർക്കർമാരുടെ സമരം: സർക്കാരുമായി നാളെ വീണ്ടും ചർച്ച
Asha workers strike

ആശാ വർക്കർമാരുമായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ Read more