
നിപ്പ പകർച്ചവ്യാധി ഭീതിയിൽ നിന്നും കേരളത്തിന് ആശ്വാസം. പരിശോധന നടത്തിയ സാമ്പിളുകളെല്ലാം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നെഗറ്റീവായ സാമ്പിളുകൾ എല്ലാം ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെയാണെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി എ.കെ ശശീന്ദ്രനും നിപ രോഗവ്യാപനം നിയന്ത്രണവിധേയമായെന്ന് അറിയിച്ചു.
നിപ സാമ്പിളുകൾ നെഗറ്റീവായത് ആശ്വാസം നൽകുന്നുണ്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ചാത്തമംഗലം മുതൽ കൊടിയത്തൂർ വരെയുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽ വീടുകളിലെ നിരീക്ഷണം പൂർത്തിയായെന്നും പ്രദേശത്ത് കഴിഞ്ഞ മാസങ്ങളിൽ അസ്വാഭാവിക മരണങ്ങൾ നടന്നിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Story Highlights: Nipah under control in Kerala.