Headlines

Health, Kerala News

നിപ്പ: 13 പേരുടെ സാമ്പിളുകളുടെ ഫലം ഇന്ന് വരുമെന്ന് മന്ത്രി വീണാ ജോർജ്

നിപ്പ: 13 പേരുടെ സാമ്പിളുകളുടെ ഫലം ഇന്ന് വരുമെന്ന് മന്ത്രി വീണാ ജോർജ്

നിപ വൈറസ് രോഗലക്ഷണങ്ങളുള്ള ആറുപേരില്‍ നാലുപേര്‍ തിരുവനന്തപുരത്തുനിന്നും രണ്ടുപേര്‍ പാലക്കാടുനിന്നുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ ബാധിച്ചുമരിച്ച 14 വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരുണ്ട്. ഇതില്‍ 101 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇന്ന് 13 പേരുടെ സ്രവം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രി കോഴിക്കോട് എത്തി. പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തുമെന്നും ഇത് കൂടുതല്‍ പരിശോധനകള്‍ക്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗവും ചേര്‍ന്നു.

മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ സാമ്പിളുകളും ഇന്ന് പരിശോധിക്കും. കുട്ടിയുടെ പുതിയ സമ്പര്‍ക്ക പട്ടിക പുറത്തുവിട്ടതായും മന്ത്രി അറിയിച്ചു. കുട്ടിയും സുഹൃത്തുക്കളും കാട്ടാമ്പഴം കഴിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണോ നിപ്പ സ്ഥിരീകരിച്ചതെന്ന് പരിശോധിച്ചുവരികയാണ്. മേഖലയില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന തുടരുന്നു.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും

Related posts