കോഴിക്കോട് നിപ കൺട്രോൾ റൂം തുറന്നു; ഉറവിടത്തിനായി പരിശോധന.

Anjana

കോഴിക്കോട് നിപ കൺട്രോൾ റൂം
കോഴിക്കോട് നിപ കൺട്രോൾ റൂം

കോഴിക്കോട് : നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ മേഖലയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ആരംഭിച്ചു. വവ്വാലുകളുടെയും ദേശാടനപക്ഷികളുടെയും സാന്നിധ്യമുള്ള മേഖലകളിലാണ് പരിശോധന നടക്കുക. ഗവ.ഗസ്റ്റ് ഹൗസിലെ നിപ കൺട്രോൾ റൂം തുറന്നു.

നിപ ബാധിച്ചതിനെ തുടർന്ന് മരണപ്പെട്ട 12 വയസ്സുകാരാന് സാധാരണ പനിമാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. മുക്കത്തെ ആശുപത്രിയിലും ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് ഛർദിയും മസ്തിഷ്കജ്വരവും രൂക്ഷമായി ബാധിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിനു പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ ലഭ്യത പ്രശ്നമായതിനെ തുടർന്ന് ഒന്നാംതീയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രവേശിക്കുമ്പോൾ കുട്ടിക്ക് 104 ഡിഗ്രി പനിയുണ്ടായിരുന്നു.

കുട്ടി ആറുദിവസത്തോളം അബോധാവസ്ഥയിൽ കഴിയുകയായിരുന്നു. നിപയാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. എന്നാൽ ശനിയാഴ്ച രാത്രിയോടെ നിപ സ്ഥിരികരിക്കുകയും ഞായറാഴ്ച രാവിലെ നാലരയോടെ കുട്ടി മരണപ്പെടുകയും ചെയ്തു.

Story highlight :  Nipah control room has opened in Kozhikode.