നീലേശ്വരം വെടിക്കെട്ട് അപകടം: ഒളിവിൽ പോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കായി തിരച്ചിൽ ഊർജിതം

നിവ ലേഖകൻ

Nileshwaram firecracker accident

കാസര്ഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തില് ഒളിവില്പോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്ക്കായി പൊലീസ് അന്വേഷണം ഊര്ജിതമാക്കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കമ്മിറ്റി പ്രസിഡന്റ് ഭരതന്, സെക്രട്ടറി ചന്ദ്രശേഖരന്, പടക്കങ്ങള് പൊട്ടിച്ച രാജേഷ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടത്തില് പരുക്കേറ്റവരുടെ മൊഴി അന്വേഷണ സംഘം ഇന്ന് മുതല് രേഖപ്പെടുത്തും. കാസര്കോട്, കണ്ണൂര്, കോഴിക്കോട് ജില്ലകളിലെയും മംഗളൂരുവിലെയും 13 ആശുപത്രികളിലായി 102 പേരാണ് ചികിത്സയിലുള്ളത്. ഇതില് 21 പേര് ഐസിയുവിലും, എട്ട് പേര് വെന്റിലേറ്ററിലുമാണ്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് കഴിയുന്ന നീലേശ്വരം സ്വദേശി സന്ദീപിന്റെ ആരോഗ്യനില ഗുരുതരമാണ്. അഞ്ഞൂറ്റമ്പലം വീരര്കാവില് കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം സംഭവിച്ചത്. അശ്രദ്ധമായി വെടിക്കെട്ട് നടത്തിയതിനാലാണ് വെടിപ്പുരയ്ക്ക് തീ പിടിച്ചത്.

അനുമതിയില്ലാതെയും മാനദണ്ഡങ്ങള് പാലിക്കാതെയും വെടിക്കെട്ട് നടത്തിയെന്ന് എഫ്ഐആറില് പറയുന്നു. പടക്കപുരയും കാണികളും തമ്മില് ആവശ്യമായ അകലം പാലിച്ചിരുന്നില്ല എന്നതും അപകടത്തിന് കാരണമായി.

  എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ

Story Highlights: Police intensify search for temple committee officials after firecracker accident in Kasaragod’s Nileshwaram

Related Posts
നാദാപുരത്ത് പടക്കം പൊട്ടി അപകടം; രണ്ട് യുവാക്കൾക്കെതിരെ കേസ്
Nadapuram firecracker accident

നാദാപുരത്ത് പടക്കം പൊട്ടി യുവാവിന് കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് Read more

കഞ്ചാവ് കേസ്: പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു
Kasaragod cannabis case

കാസർഗോഡ് നൂറു കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് Read more

കാസർഗോഡ് കൂട്ടബലാത്സംഗക്കേസ്: തിരോധാനത്തിൽ ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം
Kasaragod gang rape

കാസർഗോഡ് അമ്പലത്തറയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കാണാതായി. ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം Read more

ജ്യോതിഷ് വധശ്രമം: നാല് പ്രതികളെയും കോടതി വെറുതെ വിട്ടു
Jyothish Murder Attempt

കാസർഗോഡ് ബിജെപി പ്രവർത്തകൻ ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ച കേസിലെ നാല് പ്രതികളെയും കോടതി Read more

  ടൊറന്റോയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; രണ്ട് യുവാക്കൾക്കായി പോലീസ് തിരച്ചിൽ
യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്സോ കേസ്
POCSO Act

കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ പോക്സോ കേസ്. Read more

കാസർകോഡ് നീലേശ്വരത്ത് 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
MDMA seizure

കാസർകോഡ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. Read more

കേരള ബാങ്ക് ജപ്തി: ജാനകിക്ക് കൈത്താങ്ങുമായി ഉണ്ണികൃഷ്ണൻ
Kerala Bank Seizure

കാസർഗോഡ് പരപ്പച്ചാലിൽ കേരള ബാങ്ക് വീട് ജപ്തി ചെയ്ത ജാനകിക്ക് ആലപ്പുഴ സ്വദേശി Read more

പതിനഞ്ചുകാരിയുടെ മരണം: പോലീസിന് ഹൈക്കോടതിയുടെ വിശദീകരണം തേടി
Kasaragod Teen Death

കാസർഗോഡ് പതിനഞ്ചുകാരിയെയും നാൽപ്പത്തിരണ്ടുകാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിനോട് ഹൈക്കോടതി വിശദീകരണം Read more

കാസർഗോഡ് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; പൊലീസിനെതിരെ ഹൈക്കോടതി
Kasaragod Missing Case

കാസർഗോഡ് കാണാതായ പെൺകുട്ടിയെയും യുവാവിനെയും 26 ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തി. Read more

Leave a Comment