നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖറിൻ്റെ നിലപാടിനെതിരെ ബിജെപിയിൽ അതൃപ്തി

Nilambur by-election BJP

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ വേണ്ടെന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നിലപാടിനെതിരെ ബിജെപിയിൽ എതിർപ്പ് ശക്തമാകുന്നു. നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് പാർട്ടിയുടെ വളർച്ചക്ക് തടസ്സമുണ്ടാക്കുമെന്നും ഇത് രാഷ്ട്രീയപരമായ ഒരു പിഴവാണെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന അധ്യക്ഷൻ വിദേശത്ത് പോയതിലും നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാന അധ്യക്ഷന്റെ നിലപാടിനെ പല നേതാക്കളും കോർ കമ്മിറ്റിയിൽ വിമർശിച്ചു. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയം ലാഭനഷ്ട്ടം നോക്കിയല്ല പ്രവർത്തിക്കേണ്ടതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ താൻ വ്യത്യസ്തമായ രാഷ്ട്രീയമാണ് പിന്തുടരുന്നത് എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. അതേസമയം, ബിജെപി ലക്ഷ്യമിടുന്നത് തദ്ദേശ തിരഞ്ഞെടുപ്പാണെന്ന് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

ബിജെപി മത്സരിക്കേണ്ടതില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം നടത്തണമെന്നുമാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പക്ഷം. എന്നാൽ ജയിച്ചില്ലെങ്കിലും മത്സരരംഗത്ത് ഉണ്ടാകണമെന്നാണ് മുതിർന്ന നേതാക്കളുടെയും എൻഡിഎ ഘടകകക്ഷികളുടെയും പ്രധാന ആവശ്യം. പണവും സമയവും കൂടുതൽ മുടക്കുന്ന ഈ തിരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്.

സംസ്ഥാന അധ്യക്ഷൻ പാർട്ടിയിലെ മറ്റ് നേതാക്കളെ അറിയിക്കാതെ വിദേശത്ത് പോയതിലും ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്. അതേസമയം, കൂടുതൽ വോട്ടുകൾ നേടിയ ബിഡിജെഎസ് സ്ഥാനാർത്ഥിയെ നിർത്തിയാലോ എന്നുള്ള ആലോചനകളും നടക്കുന്നുണ്ട്. ഈ വിഷയത്തിൽ ജില്ലാനേതൃത്വം ഇതിനോടകം തന്നെ സൂചന നൽകി കഴിഞ്ഞു.

  സർവകലാശാല രാഷ്ട്രീയം: വിദ്യാർഥികൾ ഇരകളാകുന്നു; വിമർശനവുമായി വി.ഡി. സതീശൻ

എൻഡിഎ ഘടകകക്ഷികളും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ഉണ്ടാകണമെന്ന ആഗ്രഹമാണ് മുന്നോട്ട് വെക്കുന്നത്. എന്നാൽ തോൽവി ഉറപ്പാണെങ്കിൽ പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിലാണ് ബിജെപിയിലെ പ്രധാന നേതാക്കളടക്കമുള്ളവർ.

ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്. നിലവിൽ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടക്കുകയാണെന്നും ഉടൻതന്നെ തീരുമാനമുണ്ടാകുമെന്നും സൂചനകളുണ്ട്.

Story Highlights: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വേണ്ടെന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്.

Related Posts
കെ.ഇ. ഇസ്മയിലിന്റെ അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ്; ജില്ലാ ഘടകത്തിന്റെ ശിപാർശ തള്ളി
KE Ismail

മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിന്റെ പാർട്ടി അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് നിർദേശം Read more

  ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവർ ഗുണ്ടകളെങ്കിൽ തങ്ങളും ഗുണ്ടകളെന്ന് എസ്.എഫ്.ഐ
ഭാരതാംബയ്ക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കാൻ കേരളത്തിലെ മന്ത്രിമാരെ കിട്ടില്ല; മന്ത്രി കെ രാജൻ
Kerala Minister slams Centre

ഭാരതാംബയ്ക്ക് മുന്നിൽ കേരളത്തിലെ മന്ത്രിമാർ ആരും നട്ടെല്ല് വളച്ച് നിൽക്കില്ലെന്ന് മന്ത്രി കെ. Read more

പാതി വില തട്ടിപ്പ്: എ.എൻ രാധാകൃഷ്ണനെതിരെ പ്രതിഷേധം കനക്കുന്നു
half-price fraud

എ.എൻ രാധാകൃഷ്ണനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് Read more

ഒഡീഷയിലെ വിദ്യാർത്ഥി ആത്മഹത്യ: ബിജെപിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബിജെപിക്കെതിരെ Read more

പി.കെ. ശശിക്ക് സി.പി.ഐ.എം വിലക്ക്; യു.ഡി.എഫ് നേതാക്കളുടെ പിന്തുണ, സി.പി.ഐയുടെ വിമർശനം
P.K. Sasi

പി.കെ. ശശിയെ പരസ്യമായി പ്രതികരിക്കുന്നതിൽ നിന്ന് സി.പി.ഐ.എം വിലക്കി. യു.ഡി.എഫ് നേതാക്കൾ ശശിയെ Read more

എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ വിദ്യാർത്ഥി കൺവൻഷനുമായി പി.വി അൻവർ
PV Anvar

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ പി.വി അൻവർ വിദ്യാർത്ഥി കൺവെൻഷൻ വിളിച്ചു. Read more

  അമിത് ഷായ്ക്കെതിരെ വിമർശനവുമായി എം.എ. ബേബി
സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നു; വി.ഡി. സതീശൻ
Kerala CPIM threats

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സി.പി.ഐ.എമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ക്രിമിനൽ സംഘങ്ങളെ Read more

വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് വീഴ്ച; വിമർശനവുമായി ശബരീനാഥൻ
Vizhinjam port project

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.എസ്.ശബരീനാഥൻ. ഉമ്മൻ ചാണ്ടി സർക്കാർ വിഭാവനം Read more

യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
PJ Kurien criticism

യൂത്ത് കോൺഗ്രസിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ വ്യക്തമാക്കി. Read more

തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.ഐ.എം സ്പോൺസേർഡ് നിയമനമെന്ന് വി.വി. രാജേഷ്
CPIM illegal appointment

തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.ഐ.എം സ്പോൺസേർഡ് അനധികൃത നിയമനം നടത്താൻ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന Read more