മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരൻ തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്തു വരികയാണ്. റാണയ്ക്കെതിരെ ഗൂഢാലോചന, കൊലപാതകം, തീവ്രവാദ പ്രവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നാലാം ദിവസത്തിലേക്ക് കടന്ന ചോദ്യം ചെയ്യൽ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെ തീവ്ര സുരക്ഷാ സെല്ലിലാണ് നടക്കുന്നത്. 18 ദിവസത്തേക്ക് റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
റാണയുടെ ദുബായിലെ സന്ദർശന വേളയിൽ ഡി-കമ്പനിയുമായി ബന്ധമുള്ള ഒരു വ്യക്തിയെ കണ്ടതായി എൻഐഎ സംശയിക്കുന്നു. ഈ ബന്ധം വിശദമായി അന്വേഷിക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. റാണയുടെ കൊച്ചി സന്ദർശനവും അന്വേഷണത്തിന്റെ പരിധിയിൽ വരും.
ഭീകരവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് റാണ സഹകരിക്കുന്നില്ലെന്ന് എൻഐഎ വൃത്തങ്ങൾ പറയുന്നു. മുംബൈ ആക്രമണത്തിൽ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ പങ്കും എൻഐഎ അന്വേഷിക്കും. റാണ ഇന്ത്യയിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയ ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Story Highlights: The NIA is investigating Tahawwur Rana’s alleged links with Dawood Ibrahim in connection with the 2008 Mumbai terror attacks.