എൻഐഎ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. അൻമോളിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് റിവാർഡായി പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡ, യു.എസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അൻമോൾ ബിഷ്ണോയ് ഗൂഢാലോചന നടത്തിയതായി എൻഐഎ വ്യക്തമാക്കുന്നു. അൻമോൾ ഇപ്പോൾ ഇന്ത്യയിൽ ഇല്ലെന്നാണ് വിവരം.
നേരത്തെ ലോറൻസിന്റെ നിർദേശങ്ങൾ അനുസരിച്ച് പല കേസുകളിലും പ്രവർത്തിച്ച് നടപ്പാക്കുന്നത് അൻമോലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം, ബാബാ സിദ്ദിഖിയുടെ മകനായ സീഷാൻ സിദ്ദിഖി എൻസിപി അജിത് പവാർ പക്ഷത്ത് ചേർന്നു. മുംബൈയിലെ പാർട്ടി ഓഫീസിൽ എത്തിയാണ് അംഗത്വം സ്വീകരിച്ചത്. സീഷാൻ സിദ്ധിഖിയ്ക്ക് ബാന്ദ്ര ഈസ്റ്റിൽ എൻസിപി അജിത് പക്ഷം സീറ്റ് നൽകി. കോൺഗ്രസിൽ നിന്ന് വിജയിച്ച സീഷാനിന്റെ സിറ്റിങ് സീറ്റാണിത്.
എൻസിപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ ഏഴ് പേരാണുള്ളത്. മുൻ മന്ത്രി നവാബ് മാലിക്കിന്റെ മകൾ സന മാലിക്കിന് അണുശക്തി നഗർ മണ്ഡലത്തിൽ മൽസരിക്കും. ഇതോടെ എൻസിപിയുടെ സ്ഥാനാർഥി നിർണയം പൂർത്തിയായതായി കരുതുന്നു.
Story Highlights: NIA announces Rs 10 lakh reward for information on Anmol Bishnoi, brother of Lawrence Bishnoi, in connection with Baba Siddiqui murder conspiracy