മാവിളക്കടവിൽ വസ്തുതർക്കത്തിനിടെ എഴുപതുകാരന് കുത്തേറ്റു മരിച്ചു. ശശി (70) എന്നയാളാണ് മരിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവിളക്കടവ് പൂവ്നിന്നവിളയിലാണ് സംഭവം.
സമീപവാസിയായ സുനിൽ ജോസ് (45) ആണ് കുത്തേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പൂവ്നിന്നവിളയിൽ തുടർച്ചയായ വസ്തുതർക്കങ്ങളായിരുന്നു. തർക്കം പരിഹരിക്കാൻ സർവേയർ സ്ഥലത്തെത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്.
വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതിനിടെ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ശശി, സുനിൽ ജോസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കത്തികൊണ്ട് കുത്തിയെന്നാണ് പോലീസ് ഭാഷ്യം. പൊഴിയൂർ പോലീസ് സുനിൽ ജോസിനെ കസ്റ്റഡിയിലെടുത്തു. ജോൺ എന്ന വ്യക്തി നൽകിയ അപേക്ഷയെ തുടർന്നാണ് സർവേയർ സ്ഥലത്തെത്തിയത്.
നെയ്യാറ്റിൻകര താലൂക്ക് സർവേയർ ഓഫീസിലാണ് അപേക്ഷ നൽകിയത്. സമീപവാസികൾ തമ്മിലുള്ള തർക്കം പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ ശശിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Story Highlights: A 70-year-old man was stabbed to death during a property dispute in Neyyattinkara, Kerala.