Headlines

Accidents, Kerala News

കാറും മിനിലോറിയും കൂട്ടിയിടിച്ച് പിഞ്ചുജീവൻ റോഡില്‍ പൊലിഞ്ഞു.

kerala road accident

തിരൂരങ്ങാടി : കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു.മൂന്നിയൂർ കുന്നത്തുപറമ്പ് കളത്തിങ്ങൽപാറയിലെ വടക്കെപുറത്ത് റഷീദിന്റെ മകൾ ആയിശയാണ് മരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിച്ചെനയിലെ ദേശീയപാതയിൽ തിങ്കളാഴ്ച രാവിലെ 10.45നാണ് അപകടം ഉണ്ടായത്.കുഞ്ഞിന്റെ മാതാവും പിതാവുമുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രസവത്തെത്തുടർന്ന് വിശ്രമത്തിലായിരുന്ന കുട്ടിയുടെ മാതാവിനെ ചുള്ളിപ്പാറയിലെ വീട്ടിൽനിന്നും ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ച കാറിലേക്ക് എതിർദിശയിൽനിന്നു വരികയായിരുന്ന ലോറി ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ പിതാവ് റഷീദി (30) നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, മാതാവ് മുബശിറ (22), കാറിലുണ്ടായിരുന്ന അടൂർ സ്വദേശി റജീന (45) എന്നിവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Story highlight :   Newborn baby dies in road accident.

More Headlines

കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി

Related posts