
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ ഹൃദയത്തിലെ ഗാനം പുറത്തിറങ്ങി.
പ്രണവ് മോഹൻലാലിൻറെ മൂന്നാമത്തെ സിനിമയാണ് ‘ഹൃദയം’.
പ്രേമിക്കുന്ന കാര്യത്തിൽ പ്രണവ് അച്ഛൻറെ മോൻ തന്നെ എന്ന് ആരാധകർ.
പ്രണവിൻറെ കൂടെ സിനിമ ചെയ്യാൻ എളുപ്പമാണെന്നും,നേരത്തെ സെറ്റിലെത്തി ഡയലോഗുകൾ കൃത്യമായി പഠിക്കുകയും ചെയ്യും എന്നും വിനീത് പ്രണവിനെ കുറിച്ച് അഭിപ്രായപ്പെട്ടു.
കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
ചിത്രത്തിൻറെ തിരക്കഥ വിനീതിന്റെയും ഭാര്യയുടെയും ജീവിതത്തെ സംബന്ധിച്ചതാണ് എന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് ശരിയല്ലെന്നും കോളേജ് ജീവിതത്തിലെ ചില നിമിഷങ്ങളാണ് ചിത്രത്തിലൂടെ പറയുന്നതെന്നും വിനീത് വ്യക്തമാക്കി.
Story highlight : New song of Pranav’s movie ‘hridayam ‘ released.