മലപ്പുറത്ത് എംപോക്സിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയില് കഴിയുന്ന 38 കാരനായ യുവാവിനാണ് എംപോക്സ് ക്ലേഡ് വണ് ബി വിഭാഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഈ പുതിയ വകഭേദം കണ്ടെത്തുന്നത്. ലോകാരോഗ്യ സംഘടന ഓഗസ്റ്റില് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണിത്.
പശ്ചിമ ആഫ്രിക്കയില് കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളതാണ്. രാജ്യാന്തര തലത്തില് ഏറ്റവും കൂടുതലുള്ളത് എംപോക്സ് 2 എന്ന വകഭേദമാണെങ്കിലും, ഇന്ത്യയില് മുമ്പ് റിപ്പോര്ട്ട് ചെയ്ത 31 കേസുകളും ഈ വകഭേദം തന്നെയായിരുന്നു. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികള് വിലയിരുത്തും.
സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്ജ് പുതുക്കിയ മാര്ഗനിര്ദേശങ്ങള് പുറത്തിറക്കുമെന്ന് അറിയിച്ചു. എല്ലാ ജില്ലകളിലും ഐസൊലേഷന് സൗകര്യങ്ങളും വിമാനത്താവളങ്ങളില് നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് എത്തുന്നവര്ക്ക് രോഗലക്ഷണങ്ങള് ഉണ്ടെങ്കില് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Story Highlights: New variant of Empox, Clade One B, confirmed in Malappuram, Kerala, prompting health alerts and revised guidelines.