അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ വേഷവിധാനം; മൊബൈൽ ഫോണിന് വിലക്ക്

Anjana

അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ വേഷവിധാനം നടപ്പിലാക്കി. കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പകരം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനാണ് ക്ഷേത്രം ട്രസ്റ്റ് നിർദേശിച്ചിരിക്കുന്നത്. കോട്ടൺ തുണി കൊണ്ട് തയാറാക്കിയ വസ്ത്രങ്ങൾ ധരിക്കാൻ പൂജാരിമാർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളാൽ പൂജാരിമാർക്ക് ക്ഷേത്രത്തിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാമക്ഷേത്രത്തിൽ ഒരു പ്രധാന പൂജാരിയും നാല് സഹായികളും അഞ്ച് അസിസ്റ്റന്റ് പൂജാരിമാരുമാണുള്ളത്. പുലർച്ചെ 3.30 മുതൽ രാത്രി 11 മണി വരെയാണ് പൂജാ സമയം. ഓരോ ടീമും അഞ്ച് മണിക്കൂർ ക്ഷേത്രത്തിൽ ശുശ്രൂഷ ചെയ്യണമെന്നും ട്രസ്റ്റ് നിർദേശിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, അയോധ്യയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതിനെ തുടർന്ന് ആറ് പ്രധാന നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ സ്പൈസ് ജെറ്റ് റദ്ദാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, ഇത് ക്ഷേത്രത്തിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.