Headlines

Education, Kerala News

18 വയസ്സുകാർക്ക് ആധാർ: പുതിയ നിബന്ധനകൾ നിലവിൽ

18 വയസ്സുകാർക്ക് ആധാർ: പുതിയ നിബന്ധനകൾ നിലവിൽ

18 വയസ്സ് പൂർത്തിയായവർക്ക് ആധാർ കാർഡ് നൽകുന്നതിന് പുതിയ നിബന്ധനകൾ നിലവിൽ വന്നിരിക്കുകയാണ്. വ്യാജ ആധാർ വിതരണം തടയുന്നതിനായി, ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആധാർ എൻറോൾമെന്റ് സമയത്ത് നൽകിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാർ നൽകുകയുള്ളൂ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപേക്ഷ സമയത്ത് നൽകിയ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ പോർട്ടലിലേക്കാണ് എത്തുക. എറണാകുളം, തൃശൂർ ജില്ലകളിൽ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളിൽ വില്ലേജ് ഓഫിസർമാരുമാണ് സ്ഥിരീകരണം നടത്തുന്നത്. 18 വയസ്സ് പൂർത്തിയായവരുടെ ആധാർ എൻറോൾമെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്.

റിപ്പോർട്ട് വെരിഫിക്കേഷനായി സബ്കലക്ടർമാർക്ക് തിരികെയെത്തും. സബ് കലക്ടർമാരാണ് വില്ലേജ് ഓഫിസർമാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീൽഡ് വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട് തിരികെ സമർപ്പിക്കുക. അപേക്ഷിച്ച് കഴിഞ്ഞാൽ സംസ്ഥാന സർക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കിൽ രേഖകൾ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് നൽകാം.

Story Highlights: New regulations for Aadhaar card issuance to 18-year-olds in Kerala require official verification to prevent fake distribution.

More Headlines

തൃശ്ശൂർ എടിഎം കൊള്ളക്കാർ തമിഴ്നാട്ടിൽ പിടിയിൽ; ഒരാൾ വെടിയേറ്റ് മരിച്ചു
തൃശ്ശൂർ എടിഎം കൊള്ളക്കേസ്: പ്രതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ, കണ്ടെയ്നറിൽ രക്ഷപ്പെടാൻ ശ്രമം
മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; മയക്കുമരുന്ന് ആവശ്യപ്പെട്ട് രോഗി
സുനിൽ ഗവാസ്കർ അയോധ്യയിൽ: ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി
നടന്‍ ബാലയ്‌ക്കെതിരെ മകള്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്; വീഡിയോ പങ്കുവെച്ച് വെളിപ്പെടുത്തല്‍
കേരളത്തില്‍ വീണ്ടും എംപോക്‌സ്: യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം വൈകും; കുടുംബത്തിന് കൈമാറുന്നതും വൈകിയേക്കും
തൃശൂരിൽ ഞെട്ടിക്കുന്ന എടിഎം കൊള്ള: മൂന്നിടങ്ങളിൽ നിന്ന് 60 ലക്ഷം രൂപ കവർന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Related posts

Leave a Reply

Required fields are marked *