Headlines

Kerala News, Sports, Viral

നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 28-ന് നടത്താൻ തീരുമാനം

നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 28-ന് നടത്താൻ തീരുമാനം

നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 28-ന് നടത്താൻ തീരുമാനമായി. നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം നടത്തുക. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ നേരത്തെ മാറ്റിവെച്ചിരുന്ന വള്ളം കളി നടത്തണമെന്ന് ആവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി രം​ഗത്തെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭൂരിപക്ഷ ക്ലബ്ബുകളും 28-ാം തീയതി എന്ന തീരുമാനം അംഗീകരിച്ചിരുന്നു. നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകൾ മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 24 തീയതിവരെ മറ്റു പ്രാദേശിക വള്ളംകളികളും നടക്കും.

വള്ളം കളി മാറ്റിവെച്ചതിനെതിരെ ജനപ്രതിനിധികൾ പോലും പ്രതികരിക്കാതിരുന്നപ്പോഴാണ് സോഷ്യൽ മീഡിയ വഴി രൂപംകൊണ്ട പ്രതിഷേധം സർക്കാർ തലത്തിൽ വരെ സമ്മർദ്ദം ചെലുത്താൻ സാധിച്ചത്. വള്ളംകളി സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് ഇരുപത്തഞ്ചോളം വള്ളംകളിപ്രേമികൾ ഇന്നലെ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതെല്ലാം വള്ളംകളി നടത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചു.

Story Highlights: Nehru Trophy boat race scheduled for 28th of this month after initial postponement

More Headlines

കൊല്ലം മൈനാഗപ്പള്ളി അപകടം: മദ്യലഹരിയിൽ കാറോടിച്ച് കൊലപാതകം നടത്തിയ പ്രതികൾ റിമാൻഡിൽ
തിരുവനന്തപുരത്ത് വൻ സൈബർ തട്ടിപ്പ്; സെപ്റ്റംബറിൽ നഷ്ടം നാലു കോടിയിലധികം
കഴക്കൂട്ടത്ത് ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അതിഥി തൊഴിലാളി പിടിയിൽ
കൊല്ലം മൈനാഗപ്പള്ളി അപകടം: പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ
മലപ്പുറം നിപ: 175 പേർ സമ്പർക്ക പട്ടികയിൽ, 74 ആരോഗ്യ പ്രവർത്തകർ
പാലക്കാട് വടക്കഞ്ചേരിയിൽ ബസ് അപകടം: 20 പേർക്ക് പരിക്ക്
ബി.എസ്.എൻ.എലിന്റെ 'സർവത്ര': വീട്ടിലെ വൈഫൈ എവിടെയും ലഭ്യമാകുന്ന പുതിയ സംവിധാനം
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
കണ്ണൂർ ജനശതാബ്ദിക്ക് ഓണസമ്മാനം; പുതിയ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു

Related posts

Leave a Reply

Required fields are marked *