നെഹ്റു ട്രോഫി ജലമഹോത്സവം: ഫൈനലിസ്റ്റുകൾ നിശ്ചയിച്ചു, അവസാന പോരാട്ടത്തിന് കാത്തിരിക്കുന്നു

Anjana

Nehru Trophy Boat Race 2023

നെഹ്റു ട്രോഫി ജലമഹോത്സവത്തിന് ആവേശകരമായ തുടക്കമായി. 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. അഞ്ച് ഹീറ്റ്സുകളിലായി നടന്ന ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ, ആദ്യ ഹീറ്റ്സിൽ ആനാരി പുത്തൻ ചുണ്ടനും രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളവും ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സിൽ തലവടി ചുണ്ടൻ, നാലാം ഹീറ്റ്സിൽ വീയപുരം ചുണ്ടൻ, അഞ്ചാം ഹീറ്റ്സിൽ കാരിച്ചാൽ ചുണ്ടനും വിജയികളായി.

കഴിഞ്ഞ തവണത്തെ ജേതാക്കളായ വീയപുരം ചുണ്ടൻ നാലാം ഹീറ്റ്സിൽ ഒന്നാമതെത്തി. എന്നാൽ, അഞ്ചാം ഹീറ്റ്സിലെ കാരിച്ചാൽ ചുണ്ടനാണ് ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്തത്. പള്ളാത്തുരുത്തി തുഴഞ്ഞ കാരിച്ചാൽ 4 മിനിറ്റും 14 സെക്കൻഡുമാണ് എടുത്തത്. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണ എത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫൈനലിലേക്ക് യോഗ്യത നേടിയവരിൽ നിരണം ചുണ്ടൻ, വീയപുരം ചൂണ്ടൻ, നടുഭാഗം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ എന്നിവ ഉൾപ്പെടുന്നു. വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടക്കുന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ടിയിരുന്ന മത്സരം ഒന്നര മാസത്തോളം വൈകിയാണ് നടത്തുന്നത്. ഇനി നടക്കാനിരിക്കുന്ന അവസാന പോരാട്ടത്തിൽ ഇത്തവണത്തെ ജലരാജാക്കന്മാർ ആരെന്ന് അറിയാം.

Story Highlights: Nehru Trophy Boat Race 2023 final heats completed, finalists determined for championship race

Leave a Comment