Headlines

Crime News, Education

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സ്കൂൾ അധികൃതരുടെ പങ്കാളിത്തം വെളിപ്പെടുത്തി സിബിഐ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സ്കൂൾ അധികൃതരുടെ പങ്കാളിത്തം വെളിപ്പെടുത്തി സിബിഐ

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ നിർണായക കണ്ടെത്തലുകൾ നടത്തി. കേസിലെ മുഖ്യസൂത്രധാരൻ പങ്കജ് കുമാറുമായി ഹസാരിബാഗ് ഒയാസിസ് സ്കൂൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഒത്തുകളിച്ചതായി സിബിഐ വെളിപ്പെടുത്തി. പരീക്ഷയ്ക്ക് മണിക്കൂറുകൾക്കു മുൻപ് ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന റൂമിലേക്ക് പങ്കജ് കുമാറിന് പ്രവേശനം നൽകിയത് ഇവരാണ്. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന പെട്ടി ആയുധങ്ങളുപയോഗിച്ച് പൊട്ടിച്ചതും പങ്കജ് കുമാർ തന്നെയാണെന്ന് സിബിഐ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചോർത്തിയ ചോദ്യപേപ്പർ സോൾവ് ചെയ്യാൻ പട്ന എയിംസ്, റിംസ് റാഞ്ചി എന്നിവിടങ്ങളിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളെ എത്തിച്ചിരുന്നു. ഇവർ സോൾവ് ചെയ്ത ചോദ്യപേപ്പറുകൾ പണം നൽകിയ വിദ്യാർത്ഥികളുമായി പങ്കുവച്ചു. ചോദ്യപേപ്പറുകൾ സോൾവ് ചെയ്യാൻ എത്തിയ ഏഴ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തതായി സിബിഐ അറിയിച്ചു. പങ്കജ് കുമാറിനോടൊപ്പം പ്രവർത്തിച്ചവരെയും അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട്.

കേസിൽ ഇതുവരെ 36 പേരെ അറസ്റ്റ് ചെയ്തതായി സിബിഐ വ്യക്തമാക്കി. അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് കടന്നതായാണ് സിബിഐയുടെ വിലയിരുത്തൽ. അതേസമയം, സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നുള്ള നീറ്റ് യുജി പുതുക്കിയ പരീക്ഷഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പുണ്ട്.

More Headlines

ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പിന് ഒരുങ്ങി ജർമനി: വിദേശ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ
ആലപ്പുഴ രാമങ്കരിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി
പ്രമുഖ കൊറിയോഗ്രാഫർ ജാനി മാസ്റ്റർക്കെതിരെ ലൈംഗിക പീഡന പരാതി; 21കാരി രംഗത്ത്
നടിയെ ആക്രമിച്ച കേസ്: ഏഴര വർഷത്തിന് ശേഷം പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും
താമരശ്ശേരിയിൽ യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ച കേസിൽ ഭർത്താവും പൂജാരിയും അറസ്റ്റിൽ
കോഴിക്കോട് വടകരയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത

Related posts