
ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യൻ സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് സമൂഹമാധ്യമങ്ങളിലെ ആകെ മൂല്യം 428 കോടി രൂപ. ഒളിമ്പിക്സിലെ ഗംഭീര പ്രകടനത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ മെൻഷൻ ചെയ്യപ്പെട്ട കായികതാരമാണ് നീരജ് ചോപ്ര.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നീരജ് ചോപ്രയുടെ പേര് ആകെ 2.9 മില്യൺ തവണ ഇൻസ്റ്റഗ്രാമിൽ മെൻഷൻ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1.4 മില്യൺ ഉപയോക്താക്കൾ ചോപ്രയുടെ പേര് ഇൻസ്റ്റഗ്രാമിൽ എഴുതി. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൻ കുതിപ്പാണ് നീരജ് ചോപ്ര നടത്തിയത്.
കെഎൽ രാഹുൽ, ഋഷഭ് പന്ത് തുടങ്ങി സമൂഹമാധ്യമങ്ങളിലെ ഇടപെടലിലും റീച്ചിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയവരെ നീരജ് ചോപ്ര മറികടന്നു. ആകെ 4.4മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ നീരജിനുള്ളത്.
Story Highlights: Neeraj Chopra’s Social Media Value rised to 428 crores.