മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ഫെഫ്കയിലെ 21 യൂണിയനുകള്ക്ക് ജനറല് സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് കത്ത് അയച്ചതിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഹേമ കമ്മറ്റിയില് സ്ത്രീകള് നടത്തിയ തുറന്നുപറച്ചില് ഞെട്ടിക്കുന്നതാണെന്ന് ഫെഫ്ക പ്രതികരിച്ചു. പതിനഞ്ചംഗ പവര്ഗ്രൂപ്പിനെ കുറിച്ച് അറിയില്ലെന്നും, വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്ത്തിക്കുന്നവരാണ് സിനിമ സംഘടനകളെന്നും കത്തില് പറയുന്നു.
മലയാള സിനിമ ലോകം അടക്കിവാഴാന് പവര് ഗ്രൂപ്പുകളുണ്ടെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോട്ടിലെ പരാമര്ശം. ലൈംഗിക ചൂഷണം മുതല് സിനിമാ വിലക്കുകള് വരെ തീരുമാനിക്കുന്ന ഈ മാഫിയ സംഘത്തില് നടന്മാരും സംവിധായകരും നിര്മാതാക്കളും തീയറ്റര് ഉടമകളടക്കം പതിനഞ്ച് പേരുണ്ടെന്നും മൊഴിയുണ്ട്. സിനിമാലോകത്തെ മാഫിയ സംഘമെന്നാണ് ഈ ഗ്രൂപ്പിനെ റിപ്പോര്ട്ട് വിശേഷിപ്പിക്കുന്നത്.
സിനിമാലോകമെന്നാല് പുരുഷന് മാത്രം അധികാരമുള്ള സ്ഥലമാണെന്നാണ് ഈ സംഘത്തിന്റെ വിചാരമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു നടി തനിക്കുണ്ടായ ദുരനുഭവം പുറത്തുപറയുകയോ എതിര്ക്കുകയോ ചെയ്താല് ഈ ഗ്രൂപ്പ് ആ നടിക്കെതിരെ രംഗത്ത് വരുമെന്നും, സൈബര് ആക്രമണം മുതല് സിനിമയില് നിന്നുള്ള വിലക്കിന് വരെ ഇവര് നേതൃത്വം കൊടുക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് പവര്ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഫെഫ്ക ഉന്നയിച്ചിരിക്കുന്നത്.
Story Highlights: FEFKA calls for investigation into power group in Malayalam cinema industry