മ്യാൻമറിലെ ഭൂകമ്പ ദുരന്തത്തിൽ ഇന്ത്യയുടെ സഹായഹസ്തം നീളുന്നു. ദുരിതബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന (NDRF) ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് തിരിച്ചു. ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി നിലവിൽ എൻഡിആർഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ പോസ്റ്റ് പങ്കുവെച്ചാണ് ഈ വിവരം അറിയിച്ചത്.
ഇന്ത്യൻ വ്യോമസേനയുടെ സൈനിക വിമാനം ദുരിതബാധിതർക്കുള്ള അവശ്യവസ്തുക്കളുമായി മ്യാൻമാറിലേക്ക് പുറപ്പെട്ടിരുന്നു. തായ്ലൻഡിനെയും മ്യാൻമറിനെയും ഭീതിയിലാഴ്ത്തിയ ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു. 2,500-ലധികം ആളുകളാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും സംഘം കൊണ്ടുപോകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ പുതിയ സംഘം മ്യാൻമറിലേക്ക് തിരിക്കും. ഇതിനു പുറമെയാണ് കൂടുതൽ സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Story Highlights: An 80-member NDRF team from India is being deployed to Myanmar to assist in rescue and search operations following a devastating earthquake.