എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ തോമസ് കെ. തോമസ് എംഎൽഎയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താൻ നാലംഗ കമ്മീഷനെ നിയമിച്ചു. അഡ്വ. പി.എം. സുരേഷ് ബാബു, ലതികാ സുഭാഷ്, പ്രൊഫ. ജോബ് കാട്ടൂർ, അഡ്വ. കെ.ആർ. രാജൻ എന്നിവരടങ്ങുന്ന സമിതിക്ക് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
തോമസ് കെ തോമസ് എംഎൽഎ എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഈ പരാതി മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തതായി അറിയുന്നു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമർശിച്ചത്.
കോഴ ആരോപണം എൻസിപി നേതൃയോഗവും ചർച്ച ചെയ്തതായാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ തോമസ് കെ തോമസ് തന്നെയാണ് ഈ വിഷയം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് എൻ.സി.പി (എസ്) സംസ്ഥാന നേതൃത്വം അന്വേഷണ കമ്മീഷനെ നിയമിച്ചിരിക്കുന്നത്.
Story Highlights: NCP (S) appoints four-member commission to investigate allegations against Thomas K Thomas MLA