മുംബൈയിൽ എൻസിപി നേതാവ് ബാബാ സിദ്ദിഖി വെടിയേറ്റു മരിച്ചു; ക്വട്ടേഷൻ സംഘം പിന്നിലെന്ന് പൊലീസ്

നിവ ലേഖകൻ

Baba Siddique murder

മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി. ബാന്ദ്ര ഈസ്റ്റിൽ മകനും എംഎൽഎയുമായ സീഷന്റെ ഓഫീസിനടുത്താണ് ഇന്നലെ സംഭവം നടന്നത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ പടക്കം പൊട്ടിക്കുന്നതിനിടെയാണ് വെടിവയ്പ് ഉണ്ടായത്. നാല് റൗണ്ട് വെടിയുതിർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നെഞ്ചിൽ വെടിയേറ്റ ബാബാ സിദ്ധിഖിയെ ഉടൻ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 ദിവസങ്ങൾക്ക് മുമ്പ് ബാബാ സിദ്ദിഖിക്ക് വധഭീഷണി ലഭിച്ചിരുന്നു. ലോറൻസ് ബിഷ്ണോയി ഉൾപ്പെടെയുള്ള ഗുണ്ടാസംഘങ്ങൾ സംശയനിഴലിലാണ്. അക്രമി സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.

സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഒരാൾ ഉത്തർപ്രദേശിൽ നിന്നും മറ്റൊരാൾ ഹരിയാനയിൽ നിന്നുമാണ്. മൂന്നാമൻ ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ബാബാ സിദ്ധിഖി ഈ വർഷം ആദ്യമാണ് 48 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് എൻസിപി അജിത് പവാർ പക്ഷത്ത് ചേർന്നത്.

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് ബാബാ സിദ്ദിഖി. ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ നിന്ന് 1999 മുതൽ തുടർച്ചയായി മൂന്നു തവണ എംഎൽഎയായിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബാന്ദ്ര ഈസ്റ്റിൽ നിന്നുള്ള എംഎൽഎയാണ്.

അദ്ദേഹത്തിന്റെ മകൻ സീഷൻ സിദ്ദിഖിനെ ഓഗസ്റ്റിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.

Story Highlights: Former Maharashtra Minister and NCP leader Baba Siddique shot dead in Mumbai, police suspect contract killing

Related Posts
ബിടിഎസ് ഇന്ത്യയിലേക്ക്; ജങ്കൂക്കിന്റെ ‘ഗോൾഡൻ മൊമന്റ്സ്’ പ്രദർശനം മുംബൈയിൽ
BTS India Tour

കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് വേൾഡ് ടൂറിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്നു. ഇതിനോടനുബന്ധിച്ച് Read more

മുംബൈയിൽ ട്രെയിൻ അപകടം; 2 മരണം, 3 പേർക്ക് പരിക്ക്
Mumbai train accident

മുംബൈയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. റെയിൽവേ ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് Read more

  ബിടിഎസ് ഇന്ത്യയിലേക്ക്; ജങ്കൂക്കിന്റെ ‘ഗോൾഡൻ മൊമന്റ്സ്’ പ്രദർശനം മുംബൈയിൽ
മുംബൈയിൽ കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്
Mumbai hostage crisis

മുംബൈയിൽ 17 കുട്ടികളെയും രണ്ട് മുതിർന്നവരെയും ബന്ദിയാക്കിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. Read more

മുംബൈയിൽ നാടകീയ രംഗങ്ങൾ; മാനസികാസ്വാസ്ഥ്യമുള്ളയാൾ 17 കുട്ടികളെ ബന്ദികളാക്കി, രക്ഷപ്പെടുത്തി
Mumbai children hostage

മുംബൈയിൽ അഭിനയ ക്ലാസിനെത്തിയ 17 കുട്ടികളെ ഒരാൾ ബന്ദിയാക്കി. രോഹിത് ആര്യ എന്നയാളാണ് Read more

ട്രെയിനിൽ നിന്ന് തേങ്ങ തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
railway accident death

മുംബൈക്കടുത്ത് ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ തേങ്ങ തലയിൽ വീണ് 20കാരൻ മരിച്ചു. Read more

തിരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ എൻസിപി; ലക്ഷ്യം മന്ത്രി എ.കെ ശശീന്ദ്രൻ?
NCP election guidelines

തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ എൻസിപി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. Read more

മുംബൈയിൽ 3.58 കോടി രൂപയുടെ മെഫെഡ്രോൺ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
Mephedrone drug bust

മുംബൈയിൽ 3.58 കോടി രൂപയുടെ മെഫെഡ്രോൺ മയക്കുമരുന്നുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് Read more

കപിൽ ശർമ്മയ്ക്ക് മുന്നറിയിപ്പുമായി എംഎൻഎസ്; ‘ബോംബെ’ എന്ന് വിളിക്കരുതെന്ന് താക്കീത്
MNS warns Kapil Sharma

കോമഡി താരം കപിൽ ശർമ്മയോട് പരിപാടിക്കിടെ ബോംബെ എന്ന് ഉപയോഗിക്കരുതെന്ന് താക്കീത് നൽകി Read more

Leave a Comment