എൻസിപി സംസ്ഥാന ഘടകത്തിൽ പ്രശ്നങ്ങൾ; പി സി ചാക്കോയെ മാറ്റാൻ നീക്കം

Anjana

NCP Kerala leadership crisis

എൻസിപി സംസ്ഥാന ഘടകത്തിൽ വീണ്ടും പ്രശ്നങ്ങൾ തലപൊക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയെ മാറ്റണമെന്നാണ് എ കെ ശശീന്ദ്രൻ പക്ഷത്തിൻെറ ആവശ്യം. ഈ ആവശ്യം ഔദ്യോഗികമായി ദേശീയ നേതൃത്വത്തെ അറിയിക്കുന്നതിൻെറ ഭാഗമായി എ കെ ശശീന്ദ്രൻ ഇന്ന് ഡൽഹിയിൽ വെച്ച് ശരത് പവാറിനെ കാണും. എന്നാൽ, പകരം മന്ത്രിസ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും എ കെ ശശീന്ദ്രൻ രാജി വെച്ചേതീരു എന്ന നിലപാടിലാണ് പി സി ചാക്കോ.

ചാക്കോയുമായി അകന്ന തോമസ് കെ തോമസ് എംഎൽഎയും ഇപ്പോൾ ശശീന്ദ്രനൊപ്പമാണ്. തോമസ് കെ തോമസിനെ അധ്യക്ഷനാക്കാനാണ് ശശീന്ദ്രൻ പക്ഷത്തിന്റെ ആലോചന. ദേശീയ നേതൃത്വത്തിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ പാർട്ടി ജനറൽ ബോഡി വിളിച്ച് പി സി ചാക്കോയെ പുറത്താക്കാനാണ് നീക്കം. നിയമസഭാ കമ്മിറ്റിയുടെ ടൂർ കഴിഞ്ഞ് ഈമാസം 30ന് കേരളത്തിൽ തിരിച്ചെത്തുന്ന ശശീന്ദ്രൻ അടുത്ത ദിവസങ്ങളിൽ തന്നെ ജനറൽ ബോഡി വിളിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, മന്ത്രിമാറ്റം പാർട്ടിയിൽ ഗുരുതരമായ വിഷയമല്ല ലളിതമായ ഒരു കാര്യമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. സത്യപ്രതിജ്ഞ ചെയ്ത അന്നുമുതൽ പെട്ടി തയ്യാറാക്കിയിരിക്കുന്ന ആളാണ് താൻ. മന്ത്രിസ്ഥാനത്തിനായി തൂങ്ങുന്നതേ ഇല്ല. മന്ത്രിമാറണം എന്ന് പാർട്ടി പറഞ്ഞാൽ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതേപ്പറ്റി പരസ്യമായി പ്രതികരിക്കാൻ ശശീന്ദ്രൻ വിസമ്മതിച്ചു.

Story Highlights: NCP state unit faces internal conflicts as AK Saseendran faction demands removal of PC Chacko as state president

Leave a Comment