നയന്താരയുടെ വിവാഹ ഡോക്യുമെന്ററി: വിവാദങ്ങള്ക്കിടയിലും നെറ്റ്ഫ്ലിക്സില് പുറത്തിറങ്ങി

നിവ ലേഖകൻ

Nayanthara wedding documentary

നയന്താരയുടെ പിറന്നാള് ദിനത്തില് നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് ചെയ്യാന് തുടങ്ങിയ താരത്തിന്റെ വിവാഹ ഡോക്യുമെന്ററി വിവാദങ്ങള്ക്കിടയിലാണ് പുറത്തിറങ്ങിയത്. ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററിയില് ധനുഷ്-നയന്താര വിവാദങ്ങള്ക്ക് കാരണമായ ‘നാനും റൗഡി താന്’ സിനിമയുടെ അണിയറദൃശ്യങ്ങളും ഉള്പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് എന്.ഒ.സി നല്കിയവരുടെ പട്ടികയുമായി നയന്താര രംഗത്തെത്തി. വിവിധ നിര്മാണ കമ്പനികളില്പ്പെട്ട 37 നിര്മാതാക്കളുടെ പേര് പരാമര്ശിച്ച് അവര്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റ് ചെയ്തത്. മലയാളത്തില് നിന്ന് രാപ്പകല് സിനിമാ നിര്മാതാവ് ഹൗളി പോട്ടൂര്, രസിക എന്റര്ടെയ്ന്മെന്റിന്റ എന്.ബി വിന്ധ്യന്, വര്ണചിത്ര പ്രൊഡക്ഷന്സ് മഹ സുബൈര്, അമ്മു ഇന്റര്ഷനാഷണല് അബ്ദുള് ഹമീദ് മുഹമ്മദ് ഫസി എന്നിവരുടെ പേരാണ് ലിസ്റ്റിലുള്ളത്.

നടനും നിര്മാതാവുമായ ധനുഷിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് നയന്താര നടത്തിയത്. സമൂഹ മാധ്യമങ്ങളില് പോസ്റ്റ് ചെയ്ത തുറന്ന കത്തിലൂടെ ധനുഷ് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകര്ക്ക് മുന്നില് കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയന്താര വ്യക്തമാക്കി. നാനും റൗഡി താന് എന്ന ചിത്രത്തിലെ മൂന്ന് സെക്കന്ഡ് ദൈര്ഘ്യമുള്ള ദൃശ്യം ഉള്പ്പെടുത്തിയതിന് നടന് ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തില് ചോദിച്ച സംഭവം വലിയ ചര്ച്ചകള്ക്ക് വഴിയൊരുക്കിയിരുന്നു.

  ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി ഹൈദരാബാദിൽ 'പേട്രിയറ്റ്' ലൊക്കേഷനിൽ എത്തി

Story Highlights: Nayanthara’s wedding documentary released on Netflix amid controversies, including dispute with Dhanush over film footage usage.

Related Posts
വിവാദങ്ങൾക്കൊടുവിൽ അന്നപൂരണി ഒടിടിയിലേക്ക്; എത്തിയത് നിരവധി മാറ്റങ്ങളോടെ
Annapoorani movie

മതവികാരം വ്രണപ്പെടുത്തുന്നു എന്ന വിവാദത്തെ തുടർന്ന് നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്ത ചിത്രം Read more

തിയേറ്റർ മിസ്സായോ? ഈ സിനിമകൾ OTT-യിൽ ഉണ്ട്, എപ്പോൾ, എവിടെ കാണാമെന്ന് അറിയാമോ?
OTT release Malayalam movies

തിയേറ്ററുകളിൽ കാണാൻ സാധിക്കാതെ പോയ ചില സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്സ്, Read more

  ശ്വേത മേനോനെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ ഒക്ടോബർ 28 വരെ നീട്ടി
ഇളയരാജയുടെ പാട്ടുകൾ അനുമതിയില്ലാതെ ഉപയോഗിച്ചു; അജിത് ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കി
Good Bad Ugly Netflix

അജിത് കുമാറിൻ്റെ ആക്ഷൻ കോമഡി ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്ലിക്സിൽ നിന്ന് Read more

ധനുഷിന്റെ പ്രസ്താവനകൾ പുതിയ വിവാദങ്ങൾക്ക് തുടക്കമിടുന്നു?
Idli Kadai audio launch

ധനുഷിന്റെ 'ഇഡലി കടൈ' സിനിമയുടെ ഓഡിയോ ലോഞ്ച് തമിഴ് സിനിമാ ലോകത്ത് പുതിയ Read more

നയൻതാരയുടെ ഡോക്യുമെന്ററി: രംഗങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ച കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ
Nayanthara documentary issue

നയൻതാരയുടെ ഡോക്യുമെന്ററിയിൽ ചന്ദ്രമുഖി സിനിമയുടെ രംഗങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന ഹർജിയിൽ മദ്രാസ് ഹൈക്കോടതി Read more

‘ആവേശം’ സിനിമയിലെ പാട്ട് നെറ്റ്ഫ്ലിക്സ് പരമ്പരയുടെ ട്രെയിലറിൽ; ക്രെഡിറ്റ് നൽകാത്തതിൽ വിമർശനം

ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ സിനിമയിലെ ‘ലാസ്റ്റ് ഡാൻസ്’ എന്ന ഗാനം നെറ്റ്ഫ്ലിക്സ് Read more

  അഭിനയത്തിന്റെ വിസ്മയം: നടൻ മധുവിന് 92-ാം പിറന്നാൾ
രാഞ്ജനയുടെ ക്ലൈമാക്സ് മാറ്റിയതിൽ അതൃപ്തി അറിയിച്ച് ധനുഷ്
Ranjhanaa movie climax

ധനുഷ് നായകനായ രാഞ്ജന എന്ന സിനിമയുടെ ക്ലൈമാക്സ് എഐയുടെ സഹായത്തോടെ മാറ്റിയതിൽ താരം Read more

സംവിധായകനറിയാതെ സിനിമയുടെ ക്ലൈമാക്സ് മാറ്റി; രാഞ്ജന വീണ്ടും റിലീസിന്
Raanjhanaa re-release

ധനുഷും സോനം കപൂറും പ്രധാന വേഷത്തിലെത്തിയ രാഞ്ജന എന്ന സിനിമയുടെ ക്ലൈമാക്സ് നിർമ്മിത Read more

പോക്സോ കേസ് പ്രതിക്ക് സിനിമയിൽ അവസരം നൽകി; വിഘ്നേശ് ശിവനും നയൻതാരക്കുമെതിരെ വിമർശനം
POCSO case accused

പോക്സോ കേസ് പ്രതിയായ ജാനി മാസ്റ്ററെ സിനിമയിൽ സഹകരിപ്പിക്കുന്നതിനെതിരെ സംവിധായകൻ വിഘ്നേശ് ശിവനും Read more

എ.പി.ജെ അബ്ദുൽ കലാമായി ധനുഷ്; സംവിധാനം ഓം റൗട്ട്
dhanush apj abdul kalam

മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിതം സിനിമയാവുന്നു. ചിത്രത്തിൽ തമിഴ് സൂപ്പർ Read more

Leave a Comment