ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11-ാം ദിവസവും വിഫലം; കാലാവസ്ഥ പ്രതികൂലം

Anjana

Shirur landslide search

കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ഷിരൂരിലെ തിരച്ചിൽ 11-ാം ദിവസവും വിഫലമായി. കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളികൾ പരിഗണിച്ച് ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു. നദിയിലെ ശക്തമായ കുത്തൊഴുക്കും മറ്റ് പ്രതികൂല സാഹചര്യങ്ങളും കാരണം ഡ്രോൺ പരിശോധന ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള പരിശോധനകളും അവസാനിപ്പിച്ചു.

കരസേന, നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ച് സംയുക്ത പരിശോധനാ റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും. ഗംഗാവലിപ്പുഴയിൽ മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ ജലപ്രവാഹമുള്ളതിനാൽ ഡൈവേഴ്സിന് പരിശോധന നടത്താനാകാത്ത സ്ഥിതിയാണ്. പുഴയിൽ 6.8 നോട്ട്സിന് മുകളിലാണ് ഒഴുക്ക്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോശം കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ദൗത്യം തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പുതിയ രീതികൾ സ്വീകരിക്കുമെന്നും കാലാവസ്ഥ അനുകൂലമാകുമ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരച്ചിൽ നടത്തേണ്ട സ്ഥലം കൃത്യമായി ലൊക്കേറ്റ് ചെയ്തതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. എന്നാൽ ഇതുവരെ മനുഷ്യസാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി.