ശസ്ത്രക്രിയ വിജയകരം; നേവിസിന്റെ ഹൃദയം കണ്ണൂർക്കാരനിലൂടെ ഇനിയും തുടിക്കും.

നിവ ലേഖകൻ

നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും
നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും
Photo credit: bbc

കോഴിക്കോട്: മസ്തിഷ്ക മരണം  സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ  കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്.ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സർജറി പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്.  ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയില് നിന്നും വൈകീട്ട് നാലേ പത്തിനാണ് ആംബുലന്സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. എറണാകുളം മുതല് കോഴിക്കോടുവരെ സർക്കാർ റോഡില് ഗ്രീന് ചാനല് ക്രമീകരണമൊരുക്കിയിരുന്നു. വഴിയില് ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു.

172 കിമീ ദൂരം മൂന്ന് മണിക്കൂർ അഞ്ച് മിനിറ്റുകൊണ്ട് പിന്നിട്ട് രാത്രി ഏഴേകാലോടെ ഹൃദയം കോഴിക്കോട് മെട്രോ ഇന്റർനാഷണല് ആശുപത്രിയിലെത്തിച്ചു. അതിനുശേഷം കണ്ണൂർ സ്വദേശിയായ അന്പത്തൊന്പതുകാരന് ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയയും തുടങ്ങി. ഇത് കൂടാതെ നേവിസിന്റെ കരളും കിഡ്ണിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളില് ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തിട്ടുണ്ട്.

  സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിന് പരിഹാരം; സ്കൂൾ യൂണിഫോം ധരിക്കാൻ കുട്ടി തയ്യാറായി

ഫ്രാന്സില് വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തില് പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ 16നാണ് നേവിസിന് മസ്തിഷ്കാഘാതം ഉണ്ടായത്. കേരളത്തില് അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.

Story highlight : Navis’s heart transplantation successful.

Related Posts
സ്വർണവിലയിൽ ഉച്ചയോടെ ഇടിവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാം
gold rate kerala

ഇന്ന് രാവിലെ സ്വർണവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പിന്നീട് ഉച്ചയോടെ വിലയിൽ 1,200 Read more

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
Sajitha murder case

പാലക്കാട് നെന്മാറയിൽ സജിത എന്ന സ്ത്രീ കൊല്ലപ്പെട്ട കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് Read more

  പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം; മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുന്നു; ഇന്നലെ മാത്രം 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
Amebic Encephalitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാവുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം നാല് Read more

ആഡംബര കാർ തർക്കം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ
Luxury Car Dispute

തിരുവനന്തപുരം വഞ്ചിയൂരിൽ ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച Read more

കള്ള് ഷാപ്പിൽ വിദേശ മദ്യം തടഞ്ഞതിന് ജീവനക്കാരൻ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ
toddy shop murder

പാലക്കാട് കള്ള് ഷാപ്പിൽ വിദേശ മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരനെ മർദ്ദിച്ച് Read more

സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട്; ഒക്ടോബർ 16 വരെ മഴ തുടരും
Kerala monsoon rainfall

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ Read more

  ആഗോള അയ്യപ്പ സംഗമം: 8 കോടി രൂപയുടെ കണക്ക് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല
കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം
Kerala Super League

കേരള സൂപ്പർ ലീഗിൽ തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൻസൺ Read more

നവകേരളത്തിന് പ്രവാസികളുടെ പങ്ക് വലുതെന്ന് ജോൺ ബ്രിട്ടാസ് എം.പി
Nava Keralam expats

ബഹ്റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ജോൺ ബ്രിട്ടാസ് എംപി Read more

ശബരിമല റോപ്പ് വേ പദ്ധതി: കേന്ദ്ര സംഘം സ്ഥലപരിശോധന നടത്തി
Sabarimala ropeway project

ശബരിമല റോപ്പ് വേ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ Read more

NHIDCL-ൽ ഡെപ്യൂട്ടി മാനേജർ നിയമനം: നവംബർ 3 വരെ അപേക്ഷിക്കാം
NHIDCL Recruitment

നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (NHIDCL) ഡെപ്യൂട്ടി മാനേജർ Read more