നാസര്‍ കറുത്തേനി കേസ്: ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്

Anjana

Nasar Karutheni POCSO case

നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്കെതിരായ പോക്സോ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായി തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നിരിക്കുകയാണ്. സംഭവം പരസ്യമാകാതിരിക്കാന്‍ മാധ്യമങ്ങള്‍ സഹകരിച്ചതായും, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനൊരുങ്ങിയ ഒരു മാധ്യമത്തെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.

നാസറിന്റെ സുഹൃത്ത് സിടി യൂസഫിന്റേതെന്ന് കരുതുന്ന ശബ്ദസന്ദേശത്തില്‍, പീഡനവിവരം പുറത്തുവരാതിരിക്കാന്‍ പൊലീസും മാധ്യമങ്ങളും നന്നായി സഹകരിച്ചതായി പറയുന്നു. എന്നാല്‍ ‘ഈസ്റ്റ് ലൈവ്’ എന്ന മാധ്യമം മാത്രം സഹകരിക്കാന്‍ തയ്യാറായില്ലെന്നും, അവര്‍ക്ക് പണവും മറ്റ് വാഗ്ദാനങ്ങളും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജിജിവിഎച്ച്എസ് സ്‌കൂളിലെ അറബിക് അധ്യാപകനായ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തിട്ടുണ്ട്. മലപ്പുറം വണ്ടൂരിലെ ഓഫീസില്‍ വച്ച് അവധി ദിവസത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായാണ് ആരോപണം. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ഒളിവില്‍ പോയ അധ്യാപകന്‍ പിന്നീട് കീഴടങ്ങുകയും ചെയ്തു. ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നാസര്‍ കറുത്തേനി ജമാഅത്തെ ഇസ്ലാമിയുടെ വേദികളിലും സ്ഥിരം സാന്നിധ്യമാണ്.

Story Highlights: Audio message reveals attempts to cover up POCSO case against actor-teacher Nasar Karutheni, with media and police allegedly cooperating.

Leave a Comment