സിംഗപ്പൂരിൽ ഢോൽ കൊട്ടി പ്രധാനമന്ത്രി മോദി; ഇന്ത്യൻ പ്രവാസികൾ അമ്പരന്നു

Anjana

Modi plays dhol Singapore

സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പ്രവാസികളെ അമ്പരപ്പിച്ചു. പരമ്പരാഗത സംഗീതോപകരണങ്ങളും നൃത്തവുമായി മോദിയെ സ്വീകരിക്കാൻ കാത്തുനിന്ന ജനക്കൂട്ടത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം അവരോടൊപ്പം ഢോൽ കൊട്ടി. താളം പിടിച്ച് സംഗീതം ആസ്വദിക്കുന്ന മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ബ്രൂണൈ സന്ദർശനത്തിനു ശേഷം ബുധനാഴ്ചയാണ് മോദി സിംഗപ്പൂരിലെത്തിയത്. ഇന്ത്യൻ ഹൈക്കമ്മിഷണർ ശിൽപക് ആംബുലെ, സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സൈമൺ വോങ് എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രാജ്യത്തെ ഇന്ത്യൻ പ്രവാസികളും മോദിയെ വരവേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2018-ലാണ് മോദി അവസാനമായി സിംഗപ്പൂർ സന്ദർശിച്ചത്. അന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ ക്ഷണപ്രകാരമാണ് ഇപ്പോഴത്തെ സന്ദർശനം.

Story Highlights: Prime Minister Narendra Modi surprises Indian diaspora in Singapore by playing dhol

Leave a Comment