പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 74-ാം ജന്മദിനം: മൂന്നാം തവണയും പ്രധാനമന്ത്രിയായി തുടരുന്നു

നിവ ലേഖകൻ

Narendra Modi 74th birthday

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74-ാം ജന്മദിനം. ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുവട്ടം തുടർച്ചയായി പ്രധാനമന്ത്രിയായെന്ന നേട്ടം മോദിക്ക് സ്വന്തം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2014-ൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മുതൽ സാമ്പത്തിക ചലനാത്മകതയ്ക്കും ദേശീയ സുരക്ഷയ്ക്കും ശുചിത്വത്തിനും മികച്ച പരിഗണന നൽകുന്ന പുതിയ ഇന്ത്യയെപ്പറ്റിയുള്ള വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യവികസനത്തിനും ഡിജിറ്റൽ സാക്ഷരതയ്ക്കും രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഊന്നൽ നൽകുകവഴി ഇന്ത്യയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധമാണ് മോദി പകരുന്നത്.

1950 സെപ്തംബർ 17ന് ഗുജറാത്തിലെ വഡ്നഗറിലായിരുന്നു മോദിയുടെ ജനനം. ചെറുപ്പം മുതൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അംഗമായിരുന്ന മോദി 1987ൽ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിങ് സെക്രട്ടറിയായതോടെയാണ് ജനശ്രദ്ധയിലെത്തിയത്.

കഠിനാധ്വാനം കൊണ്ടും ആത്മാർപ്പണം കൊണ്ടും പാർട്ടിയിൽ പടിപടിയായി ഉയർന്ന മോദി 2001 മുതൽ 2014 മേയ് 16 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014ൽ പ്രധാനമന്ത്രിയായശേഷം നടപ്പാക്കിയ നോട്ട് നിരോധനം കടുത്ത വിമർശനം ഏറ്റുവാങ്ങിയെങ്കിൽ ശുചിത്വ പ്രചാരണമായ സ്വച്ഛ് ഭാരത് അഭിയാൻ വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

  മമ്മൂട്ടിക്കായുള്ള വഴിപാട്: മോഹൻലാലിന്റെ പ്രസ്താവനയിൽ തെറ്റിദ്ധാരണയെന്ന് ദേവസ്വം ബോർഡ്

2019ൽ രണ്ടാംവട്ടവും കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാർ ജമ്മുകശ്മീരിന് പ്രത്യേകാധികാരം നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതും പൗരത്വഭേദഗതി നിയമവും പ്രതിഷേധങ്ങൾക്കിടയാക്കി. മൂന്നാം മോദി സർക്കാർ നൂറുദിവസം പിന്നിട്ടപ്പോൾ അടിസ്ഥാനസൗകര്യ വികസനത്തിനായി മൂന്നുലക്ഷം കോടിരൂപ പദ്ധതികൾക്ക് അംഗീകാരം നൽകിയതും ലോകനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെ ഇന്ത്യയുടെ അഭിമാനമുയർത്തിയതും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായ വളർന്നതും മോദിയുടെ ജന്മദിനത്തിന് കൂടുതൽ തിളക്കം പകർന്നിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.

Story Highlights: Prime Minister Narendra Modi celebrates 74th birthday, marking third consecutive term as PM

Related Posts
എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന. എഐഎഡിഎംകെയുമായി Read more

  തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
എമ്പുരാൻ വിവാദം: ഹൈക്കോടതിയിൽ ഹർജി, നിർമ്മാതാവ് ഖേദപ്രകടനം നടത്തി
Empuraan controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ഹർജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയിൽ. സിനിമ രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാണ് Read more

മോദിയുടെ ആർഎസ്എസ് സന്ദർശനം വിരമിക്കൽ പ്രഖ്യാപനമെന്ന് സഞ്ജയ് റാവത്ത്
Modi RSS visit

പതിനൊന്ന് വർഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. മോദി Read more

സുപ്രിയ മേനോനെതിരെ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമർശം
Supriya Menon

സുപ്രിയ മേനോനെ അർബൻ നക്സൽ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. Read more

ആശാ സമരത്തിന് ഐക്യദാര്ഢ്യം: ബിജെപി പ്രവര്ത്തകരും മുടി മുറിച്ചു
Asha workers strike

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ മുടി മുറിച്ചു. സെക്രട്ടേറിയറ്റ് Read more

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
Shashi Tharoor

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമെന്ന് പ്രധാനമന്ത്രി മോദി
RSS

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം Read more

  ആശാ വർക്കർമാർക്ക് കൂടുതൽ ആനുകൂല്യം നൽകേണ്ടത് കേന്ദ്രം: എം വി ഗോവിന്ദൻ
എമ്പുരാൻ വിവാദം: ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് സന്ദീപ് വാര്യർ
Empuraan film controversy

സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

Leave a Comment