Headlines

Kerala News

നഞ്ചിയമ്മയുടെ ഭൂമി തർക്കം: ചർച്ചയിൽ തീരുമാനമായില്ല, അടുത്ത മാസം വീണ്ടും യോഗം

നഞ്ചിയമ്മയുടെ ഭൂമി തർക്കം: ചർച്ചയിൽ തീരുമാനമായില്ല, അടുത്ത മാസം വീണ്ടും യോഗം

അട്ടപ്പാടി അഗളിയിലെ ഗായിക നഞ്ചിയമ്മയുടെ ഭൂമി കൈയ്യേറ്റ വിവാദത്തിൽ ഇന്നത്തെ ചർച്ചയിലും തീരുമാനമുണ്ടായില്ല. അടുത്ത മാസം 19-ന് വിഷയത്തിൽ വീണ്ടും ചർച്ച നടത്തുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കലക്ടറുടെ ഉത്തരവുമായി ഭൂമിയിൽ കൃഷിയിറക്കാൻ എത്തിയ നഞ്ചിയമ്മയെ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും തടഞ്ഞിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം നടന്ന ഇന്നത്തെ ചർച്ചയിൽ, കേസ് കൂടുതൽ പഠിച്ച ശേഷം വീണ്ടും ചർച്ച ചെയ്യാമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. എന്നാൽ, ഒരു മാസത്തിനുള്ളിൽ ഭൂമിയിൽ കൃഷിയിറക്കുമെന്നും ഇനിയും കാത്തിരിക്കാനാവില്ലെന്നും നഞ്ചിയമ്മ പ്രതികരിച്ചു.

നഞ്ചിയമ്മയുടെ പരാതിയിൽ കഴമ്പില്ലെന്നും തങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയാണിതെന്നുമാണ് എതിർ കക്ഷികളുടെ വാദം. ഹൈക്കോടതി ഉത്തരവും RDO ട്രൈബ്യൂണലിലെ രേഖകളുടെ പരിശോധനയും പൂർത്തിയായാൽ മാത്രമേ തുടർനടപടികൾ സാധ്യമാകൂവെന്ന് തഹസിൽദാർ വ്യക്തമാക്കി. നഞ്ചിയമ്മയും കുടുംബവും, എതിർ കക്ഷികളായ കെ.വി. മാത്യുവും ജോസഫ് കുര്യനും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ച യോഗത്തിൽ പങ്കെടുത്തു.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts