സസ്പെന്‍ഷനെക്കുറിച്ച് എന്‍ പ്രശാന്ത് ഐഎഎസ്: ‘ജീവിതത്തില്‍ ആദ്യമായാണ്, ചട്ടലംഘനം നടത്തിയിട്ടില്ല’

Anjana

N Prashanth IAS suspension

ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്ത് തന്റെ സസ്പെന്‍ഷനെക്കുറിച്ച് പ്രതികരിച്ചു. ജീവിതത്തില്‍ ആദ്യമായാണ് തനിക്ക് സസ്പെന്‍ഷന്‍ കിട്ടുന്നതെന്നും, ഇത്രയും കാലം സ്കൂളിലും കോളേജിലുമൊക്കെ പഠിച്ചിട്ടും അവിടെയൊന്നും സസ്പെന്‍ഷന്‍ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കൈയില്‍ കിട്ടിയിട്ടില്ലെന്നും, കിട്ടിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനയുടെ പരമാധികാരത്തിലാണ് താനെപ്പോഴും വിശ്വസിക്കുന്നതെന്നും, ശരിയെന്ന് തോന്നുന്നത് പറയുന്നതില്‍ തെറ്റില്ലെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടു. താന്‍ ബോധപൂര്‍വം ഇതുവരെ ഒരു ചട്ടവും ലംഘിച്ചതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഫ്രീഡം ഓഫ് സ്പീച്ച് എന്നത് എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കല്‍ മാത്രമല്ലെന്നും, സത്യം പറയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം വിശദമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലാണ് എന്‍ പ്രശാന്തിനെതിരെ സസ്പെന്‍ഷനുണ്ടായത്. ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മതാടിസ്ഥാനത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് സസ്പെന്‍ഷനിലാകുന്നത് ഇതാദ്യമായാണ്.

Story Highlights: IAS officer N Prashanth responds to his suspension, citing it as his first and defending his right to free speech.

Leave a Comment