എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍: നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആരോപണം

Anjana

N Prashanth IAS suspension

എന്‍ പ്രശാന്ത് ഐഎഎസിന് എതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതികരണം വന്നിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യയില്‍ ഭരണഘടനയൊക്കെ ഉണ്ടല്ലോ എന്ന് പ്രശാന്ത് ചോദിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാനല്ല ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മറുഭാഗം കേള്‍ക്കുക എന്നതുപോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വന്റിഫോറില്‍ നിന്ന് കോള്‍ വന്നപ്പോഴാണ് സസ്‌പെന്‍ഷനെക്കുറിച്ച് അറിഞ്ഞതെന്നും ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും എന്‍ പ്രശാന്ത് പറഞ്ഞു. അന്യായം പൊതുസമക്ഷം പറയുന്നത് ചട്ടലംഘനമാകുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. ജോലി ചെയ്തതിനാണ് സസ്‌പെന്‍ഷന്‍ കിട്ടിയതെന്നും അത് അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലാണ് എന്‍ പ്രശാന്തിനെതിരെ സസ്‌പെന്‍ഷനുണ്ടായത്. ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് സസ്‌പെന്‍ഷനിലാകുന്നത് ഇതാദ്യമായാണ്.

Story Highlights: IAS officer N Prashanth responds to suspension, claims procedural violations and lack of due process

Leave a Comment