എൻ. പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുകയാണ് സർക്കാർ. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകുകയാണ് എൻ. പ്രശാന്ത് ആദ്യം ചെയ്യേണ്ടതെന്ന് ചീഫ് സെക്രട്ടറി കത്തയച്ചു അറിയിച്ചിട്ടുണ്ട്. അതേസമയം, സസ്പെൻഷനിലായിരുന്ന കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിനെ സർവീസിൽ തിരിച്ചെടുക്കാനും സർക്കാർ തീരുമാനിച്ചു.
റിവ്യൂ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇരു ഉദ്യോഗസ്ഥരുടെയും കാര്യത്തിൽ തീരുമാനമെടുത്തത്. കെ. ഗോപാലകൃഷ്ണൻ കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകിയിരുന്നു. എന്നാൽ, എൻ. പ്രശാന്ത് മറുപടി നൽകിയില്ലെന്ന് മാത്രമല്ല, ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചു കത്തും നൽകി. സസ്പെൻഡ് ചെയ്തതിന്റെ കാരണം തെളിയിക്കുന്ന ഡിജിറ്റൽ രേഖകൾ വേണമെന്നാണ് എൻ. പ്രശാന്തിന്റെ ഒടുവിലത്തെ ആവശ്യം.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എൻ. പ്രശാന്തിന്റെ ആവശ്യത്തിന് കത്തിലൂടെ മറുപടി നൽകിയിട്ടുണ്ട്. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ചീഫ് സെക്രട്ടറി കത്തിൽ താക്കീത് ചെയ്തു. അതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് ഏത് രേഖകളും പരിശോധിക്കാമെന്നും അറിയിച്ചു. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകാനുള്ള സമയം 15 ദിവസം കൂടി നീട്ടി നൽകിയിട്ടുണ്ട്.
എൻ. പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടുന്നതിനൊപ്പം, കെ. ഗോപാലകൃഷ്ണന് സർക്കാരിന്റെ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇരുവരുടെയും കാര്യത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിനെതിരെ വിമർശനമുയർന്നേക്കാം.
Read Also: പി.കെ. ഫിറോസിന് അറസ്റ്റ് വാറന്റ്, ഫിറോസ് തുര്\u200dക്കിയിലെന്ന് അഭിഭാഷകന്\u200d
Story Highlights : Suspension of N. Prashant IAS has been extended for 120 days
Story Highlights: N. Prashant IAS’s suspension extended for 120 days while K. Gopalakrishnan IAS reinstated.