എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് എംവി ​ഗോവിന്ദൻ; പൂർണ പിന്തുണ ഉറപ്പ് നൽകി

Anjana

MV Govindan visits Naveen Babu family

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ചു. നവീൻ ബാബുവിന്റെ മരണം ദൗർഭാ​ഗ്യകരമാണെന്നും പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോട് സംസാരിച്ചതായും നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടതായും എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്നും സിപിഐഎമ്മിന് ഒറ്റ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെയും പത്തനംതിട്ടയിലെയും പാർട്ടി അന്വേഷിച്ച് കണ്ടെത്തുന്നതനുസരിച്ച് നിലപാടെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനപരമായ പ്രശ്നം ആഭ്യന്തര വിഷയമാണെന്നും ജനങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിൽ പിപി ദിവ്യയെ തെരഞ്ഞെടുത്ത പദവിയിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷയത്തിൽ പാർട്ടി ഉടനടി നടപടി സ്വീകരിച്ചതായും കുടുംബത്തിന് പൂർണ പിന്തുണ നൽകുന്നതായും എംവി ഗോവിന്ദൻ പറഞ്ഞു. സംഭവത്തിൽ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് ജില്ലാ സെക്രട്ടറി ഉദയഭാനുവിനോട് നിർദേശിച്ചിരുന്നതായും അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന എല്ലാ നടപടികളിലും പാർട്ടി പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: CPIM State Secretary MV Govindan visits ADM Naveen Babu’s family, assures full party support

Leave a Comment