Headlines

Politics

വെടിയുണ്ടകൾക്ക് തോൽപ്പിക്കാനാകാത്ത ധീരപോരാളി: സ. പുഷ്പനെ അനുസ്മരിച്ച് എം വി ഗോവിന്ദൻ

വെടിയുണ്ടകൾക്ക് തോൽപ്പിക്കാനാകാത്ത ധീരപോരാളി: സ. പുഷ്പനെ അനുസ്മരിച്ച് എം വി ഗോവിന്ദൻ

കൂത്തുപറമ്പ് വെടിവെപ്പിൽ ജീവൻ പൊലിഞ്ഞ അഞ്ച് ധീരസഖാക്കൾക്കൊപ്പം വെടിയേറ്റ സ. പുഷ്പന്റെ വിയോഗത്തിലൂടെ വെടിയുണ്ടകൾക്ക് തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ് നമുക്ക് നഷ്ടമായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വെടിയേറ്റ് കഴുത്തിന് താഴെ തളർന്നിട്ടും മരണത്തെ തോൽപ്പിച്ച പുഷ്പൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കിടപ്പിലായിരുന്നു. തന്റെയുള്ളിലെ അടങ്ങാത്ത പോരാട്ടവീര്യമാണ് ദീർഘമായ ഈ കാലത്തെ അതിജീവിക്കാൻ പുഷ്പന് കരുത്ത് നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്കൂൾകാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന പുഷ്പൻ ചെറിയ പ്രായത്തിലേ കുടുംബത്തിന്റെ ചുമതല സ്വയമേറ്റെടുത്തു. വിവിധ ജോലികൾ ചെയ്ത് കുടുംബം പോറ്റുന്നതിനിടയിലും നാട്ടിലെ സമര പരിപാടികളിൽ സജീവമായിരുന്നു. 1994 നവംബർ 25ന് യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം വി രാഘവനെതിരായ കരിങ്കൊടി പ്രകടനത്തിൽ പുഷ്പനും അണിചേർന്നു.

തന്റെ ഇരുപത്തിനാലാം വയസ്സിൽ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പൻ പോരാളികൾക്ക് ആവേശമായി. മരുന്നുകൾക്കും വേദനകൾക്കുമിടയിലൂടെ കടന്നുപോകുമ്പോഴും പുഷ്പൻ തന്റെയുള്ളിലെ വിപ്ലവാവേശത്തെ കനലൂതിത്തെളിച്ചു കൊണ്ടേയിരുന്നു. വിദ്യാർഥി, യുവജന സമ്മേളനവേദികളിൽ നേരിട്ടെത്തിയും കത്തുകളിലൂടെയും പുഷ്പൻ തന്റെ സഖാക്കൾക്ക് സമരാഭിവാദ്യമർപ്പിച്ചു. വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു. സഹനസൂര്യനായി ജ്വലിച്ച പുഷ്പന്റെ വിയോഗത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Story Highlights: CPI(M) State Secretary M V Govindan remembers Pushpan as an indomitable fighter who survived bullets

More Headlines

തമിഴ്നാട് മന്ത്രിസഭയിൽ വൻ പുനഃസംഘടന; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും
പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്...
പി വി അൻവറിനെതിരെ ശക്തമായ വിമർശനവുമായി സിപിഐഎം നേതാവ് ഇഎൻ മോഹൻ ദാസ്
നിർമല സീതാരാമനും ജെ.പി. നദ്ദയ്ക്കും എതിരെ എഫ്‌ഐആർ: ഇലക്ടറൽ ബോണ്ട് തട്ടിപ്പ് ആരോപണം
പുഷ്പന്‍റെ വിയോഗം: മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിക്കുന്നു
സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി വേണ്ടെന്ന് സിപിഐഎം പി.ബി യോഗം
കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ വിടവാങ്ങി
കൂത്തുപറമ്പ് വെടിവെപ്പിൽ പരുക്കേറ്റ സിപിഐഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു
പി വി അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം: കെ കെ ശൈലജ

Related posts

Leave a Reply

Required fields are marked *