കൊടകര കുഴൽപ്പണ കേസ്: സമഗ്ര അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ

നിവ ലേഖകൻ

Kodakara black money case

പണാധിപത്യത്തിന്റെ രീതിയാണ് ബിജെപി ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ പറ്റിയാണ് ഇപ്പോൾ വെളിപ്പെടുത്തൽ വന്നിരിക്കുന്നതെന്നും കൂടുതൽ നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ തെരഞ്ഞെടുപ്പിൽ അടക്കം കുഴൽപ്പണം ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും സംഭവത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. കുഴൽപ്പണത്തിന്റെ മറ്റൊരു പേരുള്ള ഇലക്ട്രിക്കൽ ബോണ്ട് പോലും വാങ്ങിച്ച പാർട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുഴൽപ്പണം തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നുവെന്നത് സർവസാധാരണമായി ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിൽ എത്ര കോടിയാണ് ഇതുപോലെ കൊണ്ടുവന്നിട്ടുള്ളതെന്നും കൊടുത്തിട്ടുള്ളതെന്നും ഇനി കൊടുക്കാൻ പോകുന്നതെന്നും അറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാന നേതൃത്വത്തിലെ പല ആളുകൾക്കും കൊടകര കുഴൽപ്പണ കേസിൽ പങ്കുണ്ടെന്ന കാര്യത്തിൽ ബിജെപിയിൽ ചൂടുപിടിച്ച ചർച്ചകൾ ഉയർന്നു വരികയാണ്. സമഗ്രമായ രീതിയിൽ അന്വേഷണം നടന്നതിന് ശേഷം എങ്ങിനെയാണ് ഒരു കവർച്ചാകേസ് മാത്രമായി ഇത് മാറിയതെന്നുമടക്കമുള്ള കാര്യങ്ങളാണ് മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലിലൂടെ ഉയർന്നു വരുന്ന പ്രധാന ചോദ്യം.

  യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് 23-ന് ചുമതലയേൽക്കും; കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തം

കോടികളുടെ കുഴൽപ്പണം BJP യുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നായിരുന്നു കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ.

Story Highlights: CPI(M) State Secretary MV Govindan alleges BJP’s attempt to create plutocracy, calls for investigation into use of black money in elections

Related Posts
പി.എം. ശ്രീ: ധാരണാപത്രം ഒപ്പിട്ടതിൽ സി.പി.ഐക്ക് കടുത്ത അതൃപ്തി; അടിയന്തര യോഗം ചേർന്ന് തുടർനടപടികൾ ആലോചിക്കുന്നു
PM Shri scheme

പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടതിനെ തുടർന്ന് സി.പി.ഐ കടുത്ത Read more

ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് എം.എ. ബേബി; കൂടിക്കാഴ്ച 40 മിനിറ്റ്
MA Baby visits

സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ജി. സുധാകരനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. Read more

  കെപിസിസി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചു; 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ
സുരേഷ് ഗോപി കള്ളം പറയാനും ഭക്ഷണം കഴിക്കാനും വാ തുറക്കുന്നു; പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി
V. Sivankutty Suresh Gopi

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സുരേഷ് Read more

ഇടുക്കി വട്ടവടയിൽ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് സുരേഷ് ഗോപി; വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ച് കേന്ദ്രമന്ത്രി
Suresh Gopi Housing Project

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടുക്കിയിലെ വട്ടവടയിൽ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് Read more

ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി; ‘നല്ല വിദ്യാഭ്യാസമില്ലാത്ത മന്ത്രി’
Suresh Gopi Sivankutty

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വട്ടവടയിലെ കലുങ്ക് Read more

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; കൗൺസിലർമാർ ചെയർപേഴ്സണെ അറിയിക്കാതെ ഉദ്ഘാടനം
Palakkad BJP factionalism

പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലർമാർ ചെയർപേഴ്സണെ അറിയിക്കാതെ ഉദ്ഘാടനങ്ങൾ നടത്തിയതിനെ തുടർന്ന് പാർട്ടിയിൽ Read more

  ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എം. വിൻസെന്റ്
ശബരിമല വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമം; ദേവസ്വം ബോര്ഡിനെ സംരക്ഷിക്കുന്നത് സ്വര്ണക്കടത്ത് മറയ്ക്കാന്: ഷാഫി പറമ്പില്
Sabarimala gold issue

ശബരിമല വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് പേരാമ്പ്രയില് നടന്നതെന്ന് ഷാഫി പറമ്പില് എം.പി. ആരോപിച്ചു. Read more

പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐക്ക് അമർഷം; മന്ത്രിസഭയിൽ ആശങ്ക അറിയിച്ചിട്ടും പ്രതികരണമില്ല
PM Shri Scheme Kerala

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ മന്ത്രിമാർ ഉന്നയിച്ച ആശങ്കകളിൽ മുഖ്യമന്ത്രിയും മറ്റ് Read more

പി.എം. ശ്രീ: എതിർപ്പിൽ ഉറച്ച് സി.പി.ഐ; നിലപാട് കടുപ്പിച്ച് എക്സിക്യൂട്ടീവ് യോഗം
PM Shree scheme

പി.എം. ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കാൻ സി.പി.ഐ എക്സിക്യൂട്ടീവ് Read more

പി.എം. ശ്രീ പദ്ധതി: സി.പി.ഐ.എമ്മിൽ പ്രതിസന്ധി; ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം
PM Sree Program

പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തെത്തിയതോടെ സി.പി.ഐ.എം Read more

Leave a Comment