അമേരിക്കയിലെ ന്യൂജേഴ്സിയിലെ അലന് വേവ് ബീച്ചില് ഡോള്ഫിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് അന്വേഷണം ആരംഭിച്ചു. ബീച്ചില് നടക്കാനിറങ്ങിയവരാണ് ആബ്സ്ബെറി പാര്ക്കിന്റെ വടക്കന് മേഖലയില് കിടന്ന ഡോള്ഫിന്റെ മൃതദേഹം കണ്ടെത്തിയത്. മൂര്ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇറച്ചി പൂര്ണമായും മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുന്പ് ബീച്ചിന് പരിസരത്തായി നീന്താന് ബുദ്ധിമുട്ടുന്ന നിലയില് ഒരു ഡോള്ഫിനെ കണ്ടതായി അധികൃതര് അറിയിച്ചു. ഡോള്ഫിന്റെ തലയിലെ ഇറച്ചി വേട്ടക്കാര് എടുത്തിട്ടില്ലെങ്കിലും, ഹൃദയവും ശ്വാസകോശവും ഒഴികെയുള്ള എല്ലാ അവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു.
മറൈന് മാമല് സ്രാന്ഡിംഗ് സെന്ററില് നിന്നുള്ള പ്രവര്ത്തകര് മൃതദേഹ ഭാഗങ്ങള് വിശദമായി പരിശോധിച്ചതിന് പിന്നാലെ ബീച്ചില് തന്നെ കുഴിച്ച് മൂടി. വേട്ടക്കാര് ഉപേക്ഷിച്ച ഡോള്ഫിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
Story Highlights: Mutilated dolphin carcass found on New Jersey beach sparks investigation