
എംഎസ്എഫ്-ഹരിത വിഭാഗത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് മുസ്ലിം ലീഗ് നേതൃത്വം. സെപ്റ്റംബർ എട്ടിന് നടക്കുന്ന ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിൽ വിഷയം ചർച്ചയായേക്കും.
വിഷയത്തിൽ വിവാദങ്ങൾ അവസാനിച്ചെന്നായിരുന്നു ലീഗ് നേതൃത്വം അറിയിച്ചത്. സംഭവത്തിൽ എംഎസ്എഫ് നേതാക്കൾ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പ് പറച്ചിൽ സ്വീകാര്യമല്ല എന്നാണ് ഹരിതയുടെ നിലപാട്.
ഇവർ പരാതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഹരിതയുടെ ഈ നീക്കത്തിൽ പ്രതികരണത്തിനില്ലെന്നാണ് ലീഗ് നേതൃത്വം അറിയിച്ചത്.
ഉന്നതാധികാര യോഗത്തിനുശേഷമായിരിക്കും മറുപടി നൽകുകയെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഹരിത വിഭാഗം.
Story Highlights: Muslim League will not respond to Haritha-MSF issue