പി വി അൻവർ മുസ്ലീം ലീഗിലേക്ക് വരുമോ? കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

Anjana

PV Anwar Muslim League

പി വി അൻവർ മുസ്ലീം ലീഗിലേക്ക് വരുമോ എന്ന ചോദ്യം അപ്രസക്തമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മണ്ഡലം പ്രസിഡൻറ് അൻവറിനെ സ്വാഗതം ചെയ്തത് അറിഞ്ഞിട്ടില്ലെന്നും പൊളിറ്റിക്കൽ സെക്രെട്ടറി പി ശശിക്കെതിരെ അന്വേഷണം വേണ്ട എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളെ കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പി വി അൻവർ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ഗൗരവമുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

മലപ്പുറത്തെ പൊലീസിന്റെ പ്രവർത്തനങ്ങളിൽ മൊത്തം ദുരൂഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. താനൂർ കസ്റ്റഡി കൊലപാതകം മുതൽ തന്നെ പൊലീസിന്റെ വിഷയം ഉന്നയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പൊലീസിനെ വെള്ള പൂശിയിട്ട് കാര്യമില്ലെന്നും അതിൽ അന്വേഷണം വേണമെന്നും യുഡിഎഫും ലീഗും പ്രക്ഷോഭം തുടരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പൊലീസിന് പുറത്തുള്ള ഏജൻസിയാണ് അന്വേഷിക്കുന്നതെങ്കിൽ അങ്ങനെ തന്നെ ചെയ്യണമെന്നും അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം വേണമെങ്കിൽ അതും കൂടിയാലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, പി വി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇക്ബാൽ മുണ്ടേരി പ്രതികരിച്ചു. ഇനിയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി വി അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും ഇക്ബാൽ മുണ്ടേരി കൂട്ടിച്ചേർത്തു. എന്നാൽ, ചർച്ചയായതിന് പിന്നാലെ ഇക്ബാൽ മുണ്ടേരി തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

Story Highlights: Muslim League leader P K Kunhalikutty rejects possibility of P V Anwar joining party, calls for impartial investigation into police activities

Leave a Comment